ന്യൂഡൽഹി: ബ്ലൂവെയ്ൽ ചലഞ്ച് ഗെയിം നിരോധിക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിെൻറ പ്രതികരണം തേടി. മൂന്നാഴ്ചക്കകം മറുപടി നല്‍കണമെന്ന് അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. തമിഴ്നാട്ടിലെ അഡ്വ. എന്‍.എസ്. പൊന്നയ്യ നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ബ്ലൂവെയ്ല്‍ ഗെയിം കളിച്ചതുവഴി ഈമാസം അഞ്ചുവരെ ഇന്ത്യയില്‍ 200 പേരെങ്കിലും ആത്മഹത്യ ചെയ്തതായി ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഇതില്‍ കൂടുതലും 13 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളായിരുന്നു. ഒരു കോളജ് വിദ്യാര്‍ഥി ബ്ലൂവെയ്ല്‍ കളിച്ച് ആത്മഹത്യ ചെയ്തതായും ഗെയിമിെൻറ ലിങ്ക് 150 പേര്‍ക്ക് അയച്ചുകൊടുത്തതായും മധുര പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബ്ലൂ വെയ്ല് ഗെയിമിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
ബ്ലൂവെയ്ല്‍ ലിങ്കുകള്‍ തടയാന്‍ ഫേസ്ബുക്ക്, ഗൂഗ്ള്‍, യാഹൂ എന്നിവര്‍ക്ക് നിർദേശം നല്‍കണമെന്ന ഹരജിയില്‍ ഡല്‍ഹി ഹൈകോടതി കഴിഞ്ഞമാസം 22ന് കമ്പനികള്‍ക്ക് നോട്ടീസയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.