മഹാരാഷ്​​​ട്രയിൽ ചീഫ്​ സെക്രട്ടറി സഞ്ചരിച്ച ബോട്ട്​ മുങ്ങി


മുംബൈ: മഹാരാഷ്​ട്രയിൽ ചീഫ്​ സെക്രട്ടറി ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുമായി പോയ ബോട്ട്​ മുങ്ങി. മുംബൈയിൽ ശിവാജി സ്​മാരകത്തിന് സമീപം​ ബുധനാഴ്​ച വൈകീട്ടാണ്​ സംഭവം. ആർക്കും അപകടമില്ലെന്നാണ്​ പ്രാഥമിക വിവരം.

സംഭവം നടന്നയുടൻ രക്ഷാപ്രവർത്തനത്തിനായി കോസ്​റ്റ്​ഗാർഡ്​ രംഗത്തെത്തി. ഹെലികോപ്​റ്ററുകളും ഹോവർക്രാഫ്​റ്റുകളും ഉപയോഗിച്ചാണ്​ കോസ്​റ്റ്​ഗാർഡി​​​െൻറ രക്ഷാപ്രവർത്തനം. മഹാരാഷ്​ട്ര സർക്കാറി​​​െൻറ ഉടമസ്ഥതയിലുള്ളതാണ്​ മുങ്ങിയ ബോട്ട്​. മുംബൈയിലെ നരിമാൻ പോയിൻറിൽ നിന്ന്​ 2.6 കിലോ മീറ്റർ അകലെയാണ്​ അപകടസ്ഥലം.

Tags:    
News Summary - Boat Carrying Maharashtra Chief Secretary Capsizes Off-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.