ഇംഫാൽ: മണിപ്പൂർ ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ഖേംചന്ദ് യുംനാമിന്റെ വസതിക്ക് മുന്നിൽ നടന്ന കൈബോംബ് സ്ഫോടനത്തിൽ സി.ആർ.പി.എഫ് ജവാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തോടെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ യുമ്നം ലെയ്കായിയിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
ബൈക്കിലെത്തിയ രണ്ടുപേർ എറിഞ്ഞ ബോംബ് മന്ത്രിയുടെ വസതിയുടെ പ്രധാന ഗേറ്റിന് ഏതാനും മീറ്റർ അകലെ വീഴുകയായിരുന്നു. സി.ആർ.പി.എഫ് ജവാൻ പശ്ചിമബംഗാൾ സ്വദേശിയായ ദിനേശ് ചന്ദ്ര ദാസിന് കൈക്കാണ് പരിക്കേറ്റത്.
ഒരു സ്ത്രീക്കും പരിക്കേറ്റു. സംഭവസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ആക്രമണത്തെ അപലപിച്ചു. അതിനിടെ, മുൻകൂർ അനുമതിയില്ലാതെ ജില്ലകളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റുന്നത് വിലക്കി മണിപ്പൂർ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത്തരം നീക്കം സമുദായങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുമെന്നും നിലവിലെ ക്രമസമാധാനനില വഷളാക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.