ബംഗളൂരു: കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിനെ അട്ടിമറിച്ച ബി.ജെ.പിയുടെ ഒാപറേഷൻ താമരയുടെ പിന്നാമ്പുറ കഥകളുമായി മുൻ ജെ.ഡി.എസ് കർണാടക അധ്യക്ഷനും ബി.ജെ.പി എം.എൽ.സിയുമായ എ.എച്ച്് വിശ്വനാഥിെൻറ പുസ്തകം ൈവകാതെ പുറത്തുവരും. 'ബോംബെ ഡെയ്സ്' എന്നുപേരിട്ട പുസ്തകത്തിെൻറ അവസാന രണ്ട് ചാപ്റ്ററുകൾ പൂർത്തിയാക്കുന്ന തിരക്കിലാണെന്നും 2019ൽ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതെങ്ങനെ എന്നതിെൻറ നാൾവഴികളാവും തെൻറ പുസ്തകമെന്നും വിശ്വനാഥ് പറഞ്ഞു.
മന്ത്രിസഭ വികസനത്തിൽ പേര് തഴയപ്പെട്ടതിന് പിന്നാലെ നിരാശ പരസ്യമായി പ്രകടിപ്പിച്ചിരുന്ന വിശ്വനാഥിെൻറ മറ്റൊരു സമ്മർദ തന്ത്രമായും ഇൗ നീക്കത്തെ കാണുന്നുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യനാക്കിയ വിശ്വനാഥ് സുപ്രീംകോടതിയുടെ അനുമതിയോടെ മൈസൂരു ഹുൻസൂർ മണ്ഡലത്തിൽനിന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിെച്ചങ്കിലും കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ടു. തുടർന്ന് അടുത്തിടെ മുഖ്യമന്ത്രി അദ്ദേഹത്തെ നിയമനിർമാണ കൗൺസിലിലേക്ക് ശിപാർശ ചെയ്യുകയായിരുന്നു.
നിയമസഭ സ്പീക്കർ അയോഗ്യനാക്കിയ ജനപ്രതിനിധിക്ക് നിയമനിർമാണ കൗൺസിലിലാണെങ്കിൽ പോലും വീണ്ടും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാതെ മന്ത്രിസ്ഥാനം നൽകാനാവില്ലെന്ന് കർണാടക ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈകോടതി വിലക്കുള്ളതിനാൽ എ.എച്ച്് വിശ്വാനാഥിന് ബി.ജെ.പി വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം നൽകിയിട്ടില്ല. ഇതിൽ അദ്ദേഹം പരസ്യമായി നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.