നാഗ്പുർ: പോക്സോ കേസിൽ വീണ്ടും വിചിത്രമായ വിധിയുമായി ബോംബെ ഹൈകോടതി. എതിർക്കുന്ന വ്യക്തിയെ ബലമായി പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാൻ ഒരാൾക്ക് തനിയെ സാധിക്കില്ലെന്നാണ് നാഗ്പൂർ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം.
പീഡനക്കേസിൽ നിന്ന് പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഗനേഡിവാല വിവാദ വിധി പുറപ്പെടുപ്പിച്ചത്. ഒരാൾ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ കണ്ടെത്തൽ.
2013ൽ 15 വയസ് പ്രായമുള്ള സമയത്ത് മകൾ പീഡിപ്പക്കപ്പെട്ടുവെന്ന അമ്മ നൽകിയ കേസിലാണ് കോടതിയുടെ തീരുമാനം. കേസിലെ വൈദ്യ പരിശോധനാ റിപ്പോർട്ട് ഇരക്ക് അനുകൂലമല്ലെന്നും പുഷ്പ ഗനേഡിവാല പറയുന്നു.
നേരത്തേ വസ്ത്രത്തിന് മുകളിലൂടെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്സോ കേസ് പരിധിയിൽ പെടില്ലെന്ന വിവാദ വിധി പുറപ്പെടുവിച്ചതും ജസ്റ്റിസ് പുഷ്പ ഗനേഡിവാലയായിരുന്നു. പിന്നീട് സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.