മുംബൈ: എൽഗാർ പരിഷത്-മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മുംബൈ തലോജ ജയിലിലടച്ച കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ഹൈകോടതി വിധി.
വിഡിയോ കാൾ വഴി വൈദ്യപരിശോധന നടത്താൻ മുംെബെ ഹൈകോടതി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ പാനലിന് നിർദേശം നൽകി. 81കാരനായ വരവരറാവു സ്മൃതിനാശരോഗ ബാധിതനാണ്. ഭാര്യ ഹേമലത സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് എ.കെ. മേനോെൻറ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. മെച്ചപ്പെട്ട ചികിത്സക്കായി അദ്ദേഹത്തെ നാനാവതി ആശുപത്രിയിലേക്ക് മാറ്റണമെന്നും ആരോഗ്യസ്ഥിതി വിലയിരുത്താൻ സ്വതന്ത്ര മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്നും ജാമ്യത്തിൽ വിട്ടയക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
റാവു ജയിലിൽ മരിച്ചേക്കാമെന്ന ആശങ്കയുണ്ടെന്നും അങ്ങനെയെങ്കിൽ അത് കസ്റ്റഡി മരണമാകുമെന്നും അഭിഭാഷക ഇന്ദിര ജയ്സിങ് കോടതിയെ ധരിപ്പിച്ചിരുന്നു. നാനാവതി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ജയിലിൽ റാവുവിനെ പരിശോധിക്കണമെന്ന് ഹൈകോടതി ആദ്യം നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.