ലോണെടുത്തത് വെറും 4500: മോർഫ് ചെയ്ത് ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2.18 ലക്ഷം രൂപ തട്ടി

മഹാരാഷ്ട്ര: സാമൂഹിക മാധ്യമത്തിൽ ലോൺ നൽകുന്ന ആപ്പു വഴി ലോണെടുത്ത യുവാവിന് 2.18 ലക്ഷം രൂപ നഷ്ടമായി. മഹാരാഷ്ട്ര ബീഡ് സ്വദേശിയായ 46കാരനായ അധ്യാപകനാണ് തട്ടിപ്പിന് ഇരയായത്.

ലോണെടുത്ത തുക തിരികെ നൽകിയിട്ടും ഇയാളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുക കൈക്കലാക്കിയത്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്, ഇ-മെയിൽ, കോൺടാക്‌റ്റുകൾ, ഗാലറി എന്നിവയിലേക്കെല്ലാം തട്ടിപ്പുകാർ നുഴഞ്ഞു കയറുകയായിരുന്നു. ബീഡിലെ സ്‌കൂളിൽ ജോലി ചെയ്യുന്ന യുവാവ് വീട് പുതുക്കിപ്പണിയാൻ വായ്പ തേടുകയായിരുന്നു. 51 ഇടപാടുകളിലായാണ് ഇയാൾക്ക് ഇത്രയും പണം നഷ്ടപ്പെട്ടത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഫേസ്ബുക്കിൽ ഒരു പരസ്യം കണ്ടു. ശേഷം ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു ലോൺ ആപ്പ് ഡൗൺലോഡ് ആവുകയും 4,500 രൂപ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുകയും ചെയ്തു. തുടർന്ന് വായ്‌പ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് കോളുകളും സന്ദേശങ്ങളും വരാൻ തുടങ്ങി.

അയാൾ തുക തിരിച്ചടച്ചെങ്കിലും ഭീഷണി കോളുകൾ തുടർന്നു. തുടർന്ന് ചിത്രങ്ങൾ മോർഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 2.18 ലക്ഷം രൂപ തട്ടുകയായിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുന്നു. 

Tags:    
News Summary - Borrowed just 4500: Teacher extorted Rs 2.18 lakh by threatening to morph and spread photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.