ചെന്നൈ: തമിഴ്നാട്ടിൽ 12ാംക്ലാസുകാരിയുടെ കഴുത്തിൽ താലികെട്ടിയ സംഭവത്തിൽ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ചിദംബരത്തിലാണ് കേസിനാസ്പദമായ സംഭവം. ആൺകുട്ടി വിദ്യാർഥിനിയുടെ കഴുത്തിൽ താലികെട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
ഏഴുമണിക്കൂറോളം ചോദ്യം ചെയ്തശേഷം ആൺകുട്ടിയെ സർക്കാറിന്റെ കീഴിലുള്ള ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയതായും വിദ്യാർഥിനിയെ മാതാപിതാക്കൾക്കൊപ്പം അയച്ചതായും പൊലീസ് പറഞ്ഞു. താലി അണിയിക്കുന്ന വിഡിയോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.