മുംബൈ: ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ നടത്തിയ പ്രവാചക നിന്ദക്കെതിരെ മുംബൈയിൽ ഈമാസം 17ന് ബി.ആർ. അംബേദ്കറുടെ ചെറുമകനും ദലിത് നേതാവുമായ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. അദ്ദേഹത്തിന്‍റെ പാർട്ടിയായ വഞ്ചിത ബഹുജൻ അഗാഡി പ്രവർത്തകരും വിവിധ മുസ്ലിം സംഘടനകളും പങ്കെടുക്കും.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴും നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. പകരം പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ്. പലരുടെയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി.
പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിനു പിന്നാലെ മുംബൈയിൽ പൊലീസ് സുരക്ഷ നടപടികൾ ശക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാന നില തകരാതിരിക്കാൻ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാസ് പാട്ടീൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.