ബ്രിക്​സ്​ ഉച്ച​േകാടി: മോദി യാത്ര തിരിച്ചു

ന്യൂഡൽഹി: ചൈന‍യിലെ സി​യാ​മെ​നിൽ നടക്കുന്ന ബ്രി​ക്​​സ്​ ഉ​ച്ച​േ​കാ​ടി​യി​ൽ പങ്കെടുക്കാൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യാത്ര തിരിച്ചു. വിനോദ സഞ്ചാര മേഖലയിലെ പ്രശ്നങ്ങൾ ബ്രി​ക്​​സ് രാജ്യങ്ങളെ ബാധിക്കുന്ന വിഷയം ഉച്ചകോടിയിൽ ഇന്ത്യ ശക്തമായി ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. 

ഉച്ചകോടിക്കിടെ ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങു​മാ​യി മോ​ദി കൂ​ടി​ക്കാ​​ഴ്​​ച ന​ട​ത്തും. ഇന്ത്യ-ചൈന സൈ​നി​ക​ർ അ​തി​ർ​ത്തി​യി​ലെ ദോ​ക്​​ലാ​മി​ൽ മ​ു​ഖാ​മു​ഖം നി​ല​യു​റ​പ്പി​ച്ച​തി​ന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. അതിനാൽ തന്നെ മോദി-ജി​ൻ​പി​ങ് കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്. 

ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വി​ശ്യ​യി​ലെ ന​ഗ​ര​മാ​യ സി​യാ​മെ​നി​ൽ  ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക്​ ക​ന​ത്ത​ സു​ര​ക്ഷ​യാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. താ​യ്​​വാ​​​​െൻറ സ​മീ​പ​ പ്ര​ദേ​ശ​ത്താ​ണ്​​ സി​യാ​മെ​ൻ ന​ഗ​രം. 

ലോ​ക ഭ​ര​ണ​ക്ര​മ​ത്തി​ലും സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ലും  സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന  ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, സൗ​ത്ത്​ ആ​ഫ്രി​ക്ക, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​ണ്​ ബ്രി​ക്​​സ്. ക​ഴി​ഞ്ഞ​ ത​വ​ണ ഇ​ന്ത്യ​യാ​ണ്​ ഉ​ച്ച​കോ​ടി​ക്ക്​  ആ​തി​ഥ്യ​മ​രു​ളി​യ​ത്. ഗോ​വ​യാ​യി​രു​ന്നു വേ​ദി.

Tags:    
News Summary - BRICS Summit: PM Modi has left for China -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.