ബിഹാറിൽ പുതുതായി നിർമിച്ച പാലം തകർന്നുവീണു

പട്ന: ബിഹാറിലെ അരാരിയ ജില്ലയിലെ പരാരിയ ഗ്രാമത്തിൽ പുതുതായി നിർമിച്ച പാലം തകർന്നു വീണു. ബക്ര നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നുവീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അപ്രോച്ച് റോഡുകൾ നിർമിക്കാത്തതിനാൽ സംസ്ഥാന സർക്കാർ നിർമിച്ച പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തില്ല. അരാരിയ ജില്ലയിലെ കുർസ കാന്തയെയും സിക്തിപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലം. പാലം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബക്ര നദിക്ക് കുറുകെ പുതുതായി നിർമിച്ച പാലത്തിന്‍റെ ഒരു ഭാഗം തകർന്നതായി അരാരിയ പൊലീസ് സൂപ്രണ്ട് അമിത് രഞ്ജൻ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

വിഷയം പരിശോധിക്കാൻ ഉദ്യോഗസ്ഥർ അവിടെ എത്തിയിട്ടുണ്ട്. പാലം തകർന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

നിർമാണക്കമ്പനി ഉടമയുടെ അനാസ്ഥ കാരണമാണ് പാലം തകർന്നതെന്നും അധികൃതർ അന്വേഷണം നടത്തണമെന്നും സിക്തി എം.എൽ.എ വിജയ് കുമാർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Newly constructed bridge collapses in Bihar, no casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.