ജമ്മു/ന്യൂഡൽഹി: പാകിസ്താൻ അതിർത്തി സംരക്ഷണ വിഭാഗത്തിലെ മൂന്ന് റേഞ്ചർമാർ ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ ഭാഗത്തേക്ക് ആക്രമണം നടത്തിയതിനെ തുടർന്ന് ബി.എസ്.എഫ് നടത്തിയ തിരിച്ചടിയിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിയന്ത്രണ രേഖയിൽ ജമ്മുവിലെ പർഗ്വാലിൽ വൈകീട്ട് മൂന്നു മുതൽ പാക് ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ ഇന്ത്യൻ സൈനികർക്കുനേരെ ആക്രമണമുണ്ടായിരുന്നു. മാത്രമല്ല, സുന്ദർബാനി സെക്ടറിലെ ദെവ്ര ഗ്രാമത്തിലേക്ക് ശനിയാഴ്ച രാവിലെ മുതൽ അര ഡസനിലേറെ ഷെല്ലുകൾ പതിച്ചു. ഇതേതുടർന്നാണ് സൈന്യം തിരിച്ചടിച്ചത്. വെള്ളിയാഴ്ച പാക് സൈന്യത്തിെൻറ വെടിവെപ്പിൽ ബി.എസ്.എഫ് ജവാൻ കെ.കെ. അപ്പ റാവുവിന് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.