വീണ്ടും വെടിനിർത്തൽ കരാർ ലംഘനം; ബി.എസ്​.എഫ്​ ജവാൻ കൊല്ലപ്പെട്ടു

ശ്രീനഗർ: അതിർത്തിയിൽ പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ ബി.എസ്​.ഫ്​ ജവാൻ കൊല്ലപ്പെട്ടു. ബി.എസ്​.എഫ്​ സൈനികനായ ബ്രിജേന്ദ്ര ബാഹദൂർ സിങ്ങാണ്​ കൊല്ലപ്പെട്ടത്​. 

ജമ്മുവിലെ ആർ.എസ്​ പുരയിലെ അർനിയ സെക്​ടറിലാണ്​ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായത്​. വ്യാഴാഴ്​ച രാത്രി തുടങ്ങിയ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിവെപ്പ്​ വെള്ളിയാഴ്​ച പുലർച്ചെ വരെ നീണ്ടു.

വെള്ളിയാഴച പുലർച്ചെ 12.20ന്​ പാകിസ്​താൻ നടത്തിയ വെടിവെപ്പിലാണ്​ ബ്രിജേന്ദ്ര കൊല്ലപ്പെട്ടതെന്ന്​ ബി.​എസ്​.എഫ്​ ഡി.​െഎ.ജി ധർമേന്ദ്രർ പ്രകാശ്​ അറിയിച്ചു. വെടിവെപ്പിൽ പാകിസ്​താൻ പൗരൻമാരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - BSF soldier killed in Pakistan firing in Jammu and Kashmir-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.