ബിഹാറിൽ മൂന്നാം മുന്നണിയുമായി മായാവതി; ഉ​പേന്ദ്ര കുശ്​വാഹയുടെ ആർ.എൽ.എസ്​.പി സഖ്യകക്ഷി

ലഖ്​നോ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിയുമായി ബഹുജൻ സമാജ്​ പാർട്ടി (ബി.എസ്​.പി). മുൻ കേന്ദ്രമന്ത്രി ഉ​പേന്ദ്ര കുശ്​വാഹയുടെ രാഷ്​ട്രീയ ലോക്​ സമത പാർട്ടിയോടൊപ്പം (ആർ.എൽ.എസ്​.പി) ചേർന്ന്​ ബിഹാറിൽ മത്സരിക്കുമെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ​

ഒക്​ടോബർ 28, നവംബർ മൂന്ന്​, ഏഴ്​ തിയതികളിലായി മൂന്ന്​ ഘട്ടങ്ങളായാണ്​ ബിഹാറിൽ തെരഞ്ഞെടുപ്പ്​. കോൺഗ്രസ്​, ആർ.ജെ.ഡി, ഇടത്​ കക്ഷികൾ എന്നിവർ അണിനിരക്കുന്ന വിശാല സഖ്യവും എൻ.ഡി.എ​യും കൂടി ആകുന്നതോടെ മൂന്ന്​ മുന്നണികളാണ്​ ബിഹാർ പിടിക്കാനായി അങ്കത്തട്ടിലുള്ളത്​.

അധികാരത്തിലെത്തിയാൽ സംസ്​ഥാനത്തെ ദലിത്​, ആദിവാസി, ഒ.ബി.സി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുമെന്ന്​ മായാവതി പറഞ്ഞു. കുശ്​വാഹയായിരിക്കും മുഖ്യമന്ത്രി സ്​ഥാനാർഥി.

കോവിഡ്​ വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ബിഹാറിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ പോകില്ലെന്ന്​ അവർ അറിയിച്ചു. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും ഉപതെരഞ്ഞെടുപ്പുകളിൽ ബി.എസ്​.പി തനിച്ചായിരിക്കും മത്സരിക്കുക. ചൊവ്വാഴ്​ചയാണ് തെരഞ്ഞെടുപ്പ്​ കമീഷൻ​ 56 അസംബ്ലി സീറ്റുകളിലേക്ക്​ ഉപതെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചത്​. 

Tags:    
News Summary - BSP and Upendra Kuhwaha's RLSP to fight Bihar polls together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.