'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്​' പിന്തുണ നേടാൻ വെബിനാറുകളുമായി ബി.ജെ.പി

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്​ എന്ന ആശയം കൂടുതൽ ജനകീയമാക്കാൻ വെബിനാറുകൾ നടത്താനൊരുങ്ങി ബി.ജെ.പി. ഇതിനായി അടുത്ത കുറച്ച്​ ആഴ്ചകളിലായി 25 വെബിനാറുകൾ നടത്താനാണ്​ ബി.ജെ.പി പദ്ധതിയിടുന്നത്​.

ഓൺലൈനായി നടക്കുന്ന പരിപാടിയിൽ മുതിർന്ന പാർട്ടി നേതാക്കൾ, അക്കാദമീഷ്യൻമാർ, നിയമ വിദഗ്​ദർ തുടങ്ങി നിരവധിയാളുകൾ പ​ങ്കെടുക്കുമെന്ന്​ പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഇടയ്ക്കിടെ നടക്കുന്ന നിലവിലെ തെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴ​ിഞ്ഞ മാസം നിര്‍ദേശിച്ചിരുന്നു.

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നതു രാജ്യത്തിന്‍റെ ആവശ്യമാണെന്നായിരുന്നു 80ാമത്​ ആൾ ഇന്ത്യ പ്രിസൈഡിങ്​ ഓഫിസേഴ്​സ്​ കോൺ​ഫറൻസിൽ മോദി പറഞ്ഞത്​.

മാസങ്ങളുടെ ഇടവേളയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ​െതരഞ്ഞെടുപ്പ് മൂലം വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും അതിനാല്‍ ആവശ്യമായ പഠനം നടത്തി തെരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

2015ലും 2018ലും വിവിധ സമിതികള്‍ രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് അടക്കമുള്ള സുപ്രധാന പ്രതിപക്ഷ കക്ഷികൾ ഈ നീക്കത്തോട്​ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - build popular support for ‘one nation, one election’ BJP to hold 25 webinars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.