മുംബൈയിൽ അഞ്ചുനില കെട്ടിടം തകർന്ന് വീണു; 22 മരണം

മുംബൈ: മും​ബൈ: തെ​ക്ക​ൻ മും​ബൈ​യി​ലെ ബേ​ണ്ടി ബ​സാ​റി​ന്​ സ​മീ​പം അ​ഞ്ചു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന്​ 22 പേ​ർ മ​രി​ച്ചു; 34പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പ​ക്​​മോ​ഡി​യ തെ​രു​വി​​ലെ ജെ.​ജെ. ആ​ശു​പ​ത്രി​ക്ക​ടു​ത്തു​ള്ള 117 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണ്​ ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ 30 പേ​രെ അ​ഗ്​​നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 8.30ഒാ​ടെ​യാ​ണ്​ അ​പ​ക​ടം. കൂ​ടു​ത​ൽ​പേ​ർ അ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഒ​മ്പ​തു കു​ടും​ബ​ങ്ങ​ളാ​ണ്​ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ ഒ​രു ​േപ്ല​സ്​​കൂ​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സം​ഭ​വ​സ​മ​യം കു​ട്ടി​ക​ൾ എ​ത്തി​യി​രു​ന്നി​ല്ല. 

ജീ​ർ​ണാ​വ​സ്​​ഥ​യി​ലാ​യ കെ​ട്ടി​ടം ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്നാ​ണ്​ ത​ക​ർ​ന്ന​തെ​ന്ന്​ സം​ശ​യി​ക്കു​ന്നു.  ത​ക​ർ​ന്ന​തു​ൾ​പ്പെ​ടെ 791 കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്​​ഥ​യി​ലാ​ണെ​ന്ന്​ ഇൗ ​വ​ർ​ഷം ആ​ദ്യം കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. ഇ​വി​ട​ത്തെ താ​മ​സ​ക്കാ​രെ സു​ര​ക്ഷി​ത​സ്​​ഥാ​ന​ത്തേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ നേ​ര​േ​ത്ത​യും മു​ന്ന​റി​യി​പ്പു​ന​ൽ​കി​യി​രു​ന്നു.
മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​ഞ്ചു​ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്കും.

തകർന്നു വീണ കെട്ടിടത്തി​​​െൻറ സമീപത്തെ കെട്ടിടങ്ങളിൽ​ താമസിക്കുന്നവ​െര ഒഴിപ്പിച്ചിട്ടുണ്ട്​. നേരത്തെ, ജൂലൈ 25ന്​ മുംബൈയിലെ ഖട്​കൊപറിൽ നാലു നില കെട്ടിടം തകർന്ന്​ 17 പേർ മരിച്ചിരുന്നു.

Tags:    
News Summary - BuildingCollapse in Mumbai; One Died - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.