ന്യൂഡൽഹി: രാജ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിനിന് പേരും ഭാഗ്യചിഹ്നവും നിർദേശിക്കാ ൻ ഒാൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. ദേശീയ അതിവേഗ ട്രെയിൻ കോർപറേഷൻ (എൻ.എച്ച്.ആർ. സി.എൽ) ആണ് സംഘാടകർ. മാർച്ച് 25നകം എൻട്രികൾ www.mygov.in ൽ അയക്കാം.
2020ൽ മുംബൈയിൽ നിന്ന് അലഹബാദിലേക്കാണ് രാജ്യത്തെ ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിൻ ഒാടുക. എയർ ഇന്ത്യയുടെ ഭാഗ്യചിഹ്നമായ ‘മഹാരാജ’ മാതൃകയിൽ ബുള്ളറ്റ് ട്രെയിനിനും യാത്രക്കാരുടെ മനസ്സിൽ ഇടംനേടുന്ന പേരിടണമെന്നാണ് റെയിൽവേ ആഗ്രഹിക്കുന്നത്. മത്സരത്തിെൻറ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക സമിതി അപേക്ഷകരിൽനിന്ന് ചുരുക്കപട്ടിക തയാറാക്കിയാണ് വിജയികളെ പ്രഖ്യാപിക്കുക. ഇവർക്ക് സർട്ടിഫിക്കറ്റിനൊപ്പം കാഷ് പ്രൈസും നൽകുമെന്ന് റെയിൽവേ പത്രക്കുറിപ്പിൽ വ്യക്തമാക്കി. രണ്ടു വിഭാഗങ്ങളായാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.