വിവാഹ സംഘം സഞ്ചരിച്ച ബസ്​ നദിയിലേക്ക്​ മറിഞ്ഞ് 25 മരണം

ജയ്​പൂർ: രാജസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ്​ നദിയിലേക്ക്​ മറിഞ്ഞ്​ 25 പേർ മരിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ്​ സംഭവം. ലേക്​ഹാരി നഗരത്തിൽ മേജ്​ നദിയിലേക്കാണ്​ ബസ്​ മറിഞ്ഞത്​.

രാജസ്ഥാനിലെ കോട്ടയിൽ നിന്ന് സ്വായ്​ മദാപൂരിലേക്ക്​ പോയ ബസാണ്​ അപകടത്തിൽപ്പെട്ടത്​. നിയന്ത്രണം നഷ്​ടമായി ബസ്​ നദിയിലേക്ക്​ മറിയുകയായിരുന്നുവെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - Bus accident in rajasthan-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.