ന്യൂഡൽഹി: രാജ്യത്തെ ചെറുകിട വ്യാപാരികളുടെ ശക്തി പൊതുതെരഞ്ഞെടുപ്പിൽ പ്രതിഫലിപ് പിക്കുമെന്ന് കോൺഫഡറേഷൻ ഒാഫ് ഒാൾ ഇന്ത്യ ട്രേഡേഴ്സ് (കൈറ്റ്). ചുരുങ്ങിയത് 195 മണ്ഡല ങ്ങളിൽ തങ്ങളുടെ നിലപാട് വിധിനിർണയിക്കുമെന്നും അവർ അവകാശപ്പെട്ടു. ഇൗ മണ്ഡലങ്ങ ളിൽ 40 ശതമാനം വോട്ട് വ്യാപാരികളുടേതാണെന്നും കൈറ്റ് ദേശീയ അധ്യക്ഷൻ ബി.സി. ഭാർട്ടിയ പറഞ്ഞു.
‘അവഗണിക്കെപ്പട്ടുവെന്ന തോന്നൽ വ്യാപാരികൾക്കിടയിൽ ശക്തമാണ്. ദശാബ്ദങ്ങളായി തങ്ങളനുഭവിക്കുന്ന വിഷയങ്ങൾ പരിഹാരമില്ലാതെ തുടരുകയാണ്. ആഭ്യന്തര വ്യാപാരം ത്വരിതപ്പെടുത്തുന്നതിനാവശ്യമായ വ്യവസ്ഥാപിത നടപടികൾ മുന്നണികളൊന്നും സ്വീകരിച്ചില്ലെന്നത് ഖേദകരമാണ്. കടകൾ രാഷ്ട്രീയ പ്രചാരണത്തിന് അനുയോജ്യമായ ഇടങ്ങളാണ്. ഉപഭോക്താക്കളുടെ വോട്ടുകളെ സ്വാധീനിക്കാനും വ്യാപാരികൾക്കാവും’’ -ഭാർട്ടിയ പറഞ്ഞു.
കേരളത്തിൽ ചുരുങ്ങിയത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും വിധിനിർണയിക്കുന്നത് വ്യാപാരികളായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉത്തർപ്രദേശിലാണ് വ്യാപാരികൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ കൂടുതലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉൾപ്പടെ ഉത്തർപ്രദേശിൽ 33 സീറ്റുകളിൽ വ്യാപാരി സമൂഹം നിർണായകശക്തികളാണ്. മഹാരാഷ്ട്രയിൽ 21 സീറ്റുകളിലും പശ്ചിമ ബംഗാളിൽ 16 സീറ്റുകളിലും വ്യാപാരികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വോട്ടുകൾ വിധിനിർണയിക്കും. ന്യൂഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ വ്യാപാരി സമൂഹത്തിന് ഗണ്യമായ സ്വാധീനമുണ്ട്. 195 മണ്ഡലങ്ങളിൽ, 70 ശതമാനവും നഗരപ്രദേശങ്ങളാണെന്നും ഭാർട്ടിയ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.