മുംബൈ: ജെ.എൻ.യു വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ പ്രതിഷേധിച്ച പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരെ പൊലീ സ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. മിഹിർ ദേശായി, ലാറ ജെസാനി എന്നിവരെയാണ് ചൊവ്വാഴ്ച കൊളാബ പൊലീസ് അറസ്റ് റ് ചെയ്തത്. മൊഴിയടുത്ത ശേഷം ഇരുവരെയും വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
ഗെയിറ്റ്വെ ഒാഫ് ഇന്ത്യയിൽ തടിച്ചുകൂടി ഗതാഗത തടസ്സം സൃഷ്ടിക്കുകയും മറ്റും ചെയ്തതിനാണ് കേസ്. ജനുവരി ഏഴിനാണ് അഭിഭാഷകരും മുൻ ജെ.എൻ.യു വിദ്യാർഥി യൂണിയൻ നേതാവ് ഉമർ ഖാലിദും ഉൾപടെ 60 ഒാളം പേർക്കെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം, പ്രതിഷേധ റാലിയിൽ പങ്കെടുത്തിരുന്നില്ലെന്നും അത് തുടങ്ങുന്നതിന് മുമ്പ് തന്നെ താൻ മുംബൈ നഗരം വിട്ടിരുന്നുവെന്നും ഉമർ ഖാലിദ് പറഞ്ഞു. സമാധാനപരാമയ പ്രതിഷധത്തിൽ പങ്കെടുത്തിരുന്നുവെന്നും അതിൽ അഭിമാനിക്കുന്നതായും മിഹിർ ദേശായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.