അഹ്മദാബാദ്: ദേശീയ രാഷ്ട്രീയത്തിലെ സമുന്നത നേതാക്കൾ നേരിട്ട് ഗോദയിലിറങ്ങി പോരാട്ടം നയിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടം വോെട്ടടുപ്പ് ശനിയാഴ്ച. ബി.ജെ.പിയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിനെ നയിക്കുന്ന രാഹുൽ ഗാന്ധിയും നിരന്തരം വാക്ശരങ്ങൾകൊണ്ട് ഏറ്റുമുട്ടിയ ആദ്യഘട്ട പ്രചാരണത്തിന് വ്യാഴാഴ്ച വൈകീട്ട് തിരശ്ശീല വീണപ്പോൾ ഇരുപക്ഷത്തും ആത്മവിശ്വാസം.
എങ്കിലും 19 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി അവസാന റൗണ്ടിലെത്തിയപ്പോൾ പുറമേക്ക് കാണിച്ചില്ലെങ്കിലും ഉള്ളിൽ കടുത്ത ആശങ്കയിലാണ്. വിദൂരഗ്രാമങ്ങളിലെ ശുഷ്കമായ സദസ്സിനെപ്പോലും പ്രധാനമന്ത്രിക്ക് അഭിസംബോധന ചെയ്യേണ്ടിവന്നത് ഭരണകക്ഷി വിയർക്കുന്നതിെൻറ പ്രകടമായ ലക്ഷണമാണെന്നാണ് നിരീക്ഷണം.
അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് ക്യാമ്പ് പ്രതീക്ഷ പ്രകടിപ്പിക്കുേമ്പാൾ, ഭരണം നിലനിർത്താമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഇത്തവണ 150ലേറെ സീറ്റു നേടുമെന്നാണ് അവകാശപ്പെടുന്നത്. അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിെൻറ ഗതിനിർണയിക്കുന്ന ജാതിശക്തികൾ ഇത്തവണ കൂടുതൽ സജീവമാണ്.
സൗരാഷ്ട്ര മുതൽ തെക്കൻ ഗുജറാത്ത് വരെ 19 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 89 മണ്ഡലങ്ങളാണ് ശനിയാഴ്ച ബൂത്തിലേക്ക് നീങ്ങുന്നത്. ആദ്യഘട്ടത്തിൽ രംഗത്തുള്ള 977 സ്ഥാനാർഥികളിൽ 57 പേർ സ്ത്രീകളാണ്. ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ രംഗത്തിറക്കിയത് ബി.ജെ.പിയാണ്. ആദ്യഘട്ടത്തിലെ 89 മണ്ഡലങ്ങളിലും അവർക്ക് പ്രതിനിധികളുണ്ട്. കോൺഗ്രസ് 87 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.
ബി.െജ.പിക്കെതിരാണ് സൗരാഷ്ട്രയിലെ വികാരമെന്നാണ് സൂചന. 2012ലെ തെരഞ്ഞെടുപ്പിൽ 10,000ത്തിൽ താഴെ വോട്ടിന് വിജയം നിർണയിച്ച 64 മണ്ഡലങ്ങളിലെ ഫലം ഇത്തവണ നിർണായകമാകും. ഇൗ 64 മണ്ഡലങ്ങളിൽ 24 എണ്ണം ശനിയാഴ്ച േവാെട്ടടുപ്പ് നടക്കുന്ന സൗരാഷ്ട്ര മേഖലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.