ഉള്ളിയെ പേടിക്കേണ്ട; പുറത്തെ കറുത്ത പാളി ബ്ലാക്​ഫംഗസിന്​ കാരണമാകില്ലെന്ന്​ വിദഗ്​ധർ

ന്യൂഡൽഹി: കൊറോണ വൈറസിനൊപ്പം ​പേടിപ്പെടുത്തുന്ന ഒന്നാണ്​ ബ്ലാക്ക്​ ഫംഗസ്​. രാജ്യത്ത്​ ബ്ലാക്ക്​ ഫംഗസ്​​ കേസുകൾ റിപ്പോർട്ടുചെയ്യുന്നതിനേക്കാളേറെ ഇപ്പോൾ റിപ്പോർട്ട്​ ചെയ്യുന്നത്​​ ഇതുമായി ബന്ധപ്പെട്ട വ്യാജവാർത്തകളാണ്​. ബ്ലാക്ക്​ ഫംഗസുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തെ ഇര ഉള്ളിയും (സവാള) ഫ്രിഡ്​ജുമാണ്​.

ഉള്ളിയും ഫ്രിഡ്​ജുമാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമെന്ന തരത്തിൽ ഹിന്ദിയിൽ എഴുതിയ ഒരു ഫേസ്​ബുക്ക്​ പോസ്​റ്റ്​ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചുകഴിഞ്ഞു. 'ആഭ്യന്തര ബ്ലാക്ക്​ ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങൾ ഉള്ളിവാങ്ങു​േമ്പാൾ, അതി​െൻറ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ്​ ബ്ലാക്ക്​ ഫംഗസ്​. റഫ്രിജറേറ്ററിനക​െത്ത റബ്ബറിൽ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും. ഇത്​ അവഗണിച്ചാൽ, ഫ്രിഡ്​ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാർഥങ്ങളിലൂടെ ബ്ലാക്ക്​ ഫംഗസ്​ നിങ്ങളുടെ ശരീര​ത്തിലെത്തും' -ഇതാണ്​ ഫേസ്​ബുക്കിൽ പടർന്നുപിടിക്കുന്ന സന്ദേശം.

തുടർന്ന്​, ഇന്ത്യ ടുഡെ നടത്തിയ വിവരശേഖരത്തിൽ ഇവ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകില്ലെന്ന്​ കണ്ടെത്തി. റഫ്രിജറേറ്റിനുള്ളി​ലെ തണുത്ത പ്രതലത്തിൽ ചില ബാക്​ടീരിയകളും സൂക്ഷ്​മാണുക്കളുമുണ്ടാകും. ഇവ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകില്ല. എങ്കിലും ചില രോഗങ്ങൾക്ക്​ കാരണക്കാ​രായേക്കാം. അതിനാൽ ഇത്​ നീക്കം ചെയ്യുന്നതാണ്​ ഉത്തമമെന്ന്​ ന്യൂഡൽഹി ഇൻറർനാഷനൽ സെൻറർ ഫോർ ജെനറ്റിക്​ എൻജിനീയറിങ്​ ആൻഡ്​ ബയോടെക്​നോളജിയിലെ ശാസ്​ത്രജ്ഞനായ നസീം ഗൗർ പറയുന്നു.

മണ്ണിലുണ്ടാകുന്ന ചില ഫംഗസുകൾ കാരണമാണ്​ ഉള്ളിയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്​. അപൂർവ സന്ദർഭങ്ങളിൽ ഇത്​ ചില ഫംഗസ്​ അണുബാധക്ക്​ കാരണമാകും. ബ്ലാക്ക്​ ഫംഗസിന്​ കാരണമാകില്ലെങ്കിലും ഉപയോഗിക്കുന്നതിന്​ മുമ്പ്​ ഉള്ളി നന്നായി കഴുകണമെന്ന്​ ശാസ്​ത്രജ്ഞനായ ​ഡോ. ശേഷ്​ ആർ. നവാംഗെ പറഞ്ഞു.

പരിസ്​ഥിതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണം. പ്രമേഹം, രോഗപ്രതലിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിലാണ്​ ഇത്​ പ്രധാനമായും ബാധിക്കുക. ഇത്തരം വ്യക്തികളുടെ സൈനസുകളിൽ അല്ലെങ്കിൽ ശ്വാസകോശത്തിൽ ഫംഗസ്​ പ്രവേശിക്കുന്നതുവഴി രോഗബാധയു​ണ്ടാകും. 

Tags:    
News Summary - Can you catch black fungus from your refrigerator or onions?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.