എൻ.പി.ആറിനെ പിന്തുണക്കില്ലെന്ന്​ ജെ.ഡി.യു

ന്യൂഡൽഹി: എൻ.പി.ആറിനെ പിന്തുണക്കില്ലെന്ന്​ ബീഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാറുന്നത്​​ വരെ എൻ.പി.ആറുമായി സഹകരിക്കില്ല. എൻ.പി.ആർ എൻ.ആർ.സിയിലേക്കുള്ള ആദ്യപടിയാണെന്ന്​ വിലയിരുത്തലുകളുണ്ടെന്നും​ നിതീഷ്​ കുമാർ പറഞ്ഞു. ആർ.ജെ.ഡി, ആർ.എൽ.എസ്​.പി, എച്ച്​.എ.എം തുടങ്ങിയ ബീഹാറിലെ പ്രതിപക്ഷ പാർട്ടികളും എൻ.പി.ആറിന്​ എതിരാണ്​.

എൻ.പി.ആറിന്​ എൻ.ആർ.സിയുമായി ബന്ധമില്ലെന്നാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ പറഞ്ഞത്​. എന്നാൽ, എൻ.ആർ.സിയിലേക്കുള്ള ആദ്യപടിയാണ്​ എൻ.പി.ആറെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറയുന്നു. അതിനാൽ ഇതിൽ ആശയക്കുഴപ്പമുണ്ട്​ -​ജെ.ഡി.യു വക്​താവ്​ ത്യാഗി പറഞ്ഞു.

കോൺഗ്രസ്​ ഭരണകാലത്ത്​ ഉണ്ടായിരുന്ന എൻ.പി.ആറിൽ നിന്ന്​ വ്യത്യസ്​തമാണ്​ ഇപ്പോഴത്തേതെന്ന്​ അവരും വ്യക്​തമാക്കിയിട്ടുണ്ട്​. ഈയൊരു സാഹചര്യത്തിൽ എൻ.പി.ആറുമായി തൽക്കാലം സഹകരിക്കേണ്ടെന്നാണ്​ തീരുമാനമെന്നും ത്യാഗി കൂട്ടിച്ചേർത്തു.

Tags:    
News Summary - Cannot back NPR till Centre clears confusions, allays fears: JD(U)-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.