പ്രജ്​ഞ സിങ്​ മത്​സരിക്കുന്നത്​​ വിലക്കാനാവില്ല -എൻ.ഐ.എ കോടതി

ന്യൂ​ഡൽഹി: മലേഗാവ്​ സ്​ഫോടനക്കേസിലെ പ്രതി സ്വാധി പ്രജ്​ഞാ സിങ്​ താക്കൂർ തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നത്​ വിലക്കണമെന്ന ഹരജി എൻ.ഐ.എ പ്രത്യേക കോടതി തള്ളി. സ്​ഥാനാർഥിത്വം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടത്​ തെരഞ്ഞെട ുപ്പ്​ കമ്മീഷനാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നതിൽ നിന്ന്​ വിലക്കാൻ കേ ാടതിക്ക്​ നിയമപരമായ അധികാരമില്ല. അത്​ തെരഞ്ഞെടുപ്പ്​ ഓഫീസർമാരുടെ ജോലിയാണ്​. മലേഗാവ്​ സ്​ഫോടനക്കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നതിൽ നിന്ന്​ വിലക്കാൻ കോടതിക്ക്​ സാധിക്കില്ല. അതിനാൽ ഹരജി തള്ളുന്നുവെന്ന്​ കോടതി അറിയിച്ചു.

മലേഗാവ്​ സ്​​േഫാടനത്തിൽ മരിച്ച സയ്യിദ്​ അഹ്​സറിൻെറ പിതാവ്​ നിസാർ അഹമ്മദ്​ സയ്യിദ്​ ബിലാലാണ്​ ഹരജി നൽകിയിയത്​. സ്​ഫോടനക്കേസിൽ വിചാരണ നടക്കുന്നതിനാൽ കേസി​െല പ്രതിയായ പ്രജ്​ഞയെ മത്​സരിക്കുന്നതിൽ നിന്ന്​ വിലക്കണമെന്നായിരുന്നു ഹരജി.

Tags:    
News Summary - Cannot stop Sadhvi Pragya Thakur from contesting polls - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.