ഇന്ധന വില താങ്ങാനാവുന്നില്ല, യാത്ര ചെയ്യാൻ കുതിരയെ വാങ്ങി യുവാവ്

മുംബൈ: ഇന്ധനവില താങ്ങാനാവാത്തതിനാൽ യാത്ര ചെയ്യാൻ കുതിരയെ വാങ്ങി യുവാവ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള ഷെയ്ഖ് യൂസുഫ് എന്നയാളാണ് ഇന്ധനവില വർദ്ധനവ് താങ്ങാനാവുന്നില്ലെന്ന കാരണത്താൽ സ്വന്തമായി കുതിരയെ വാങ്ങിയത്. കോവിഡാനന്തരം ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് വൈ.ബി ചവാൻ കോളേജ് ഓഫ് ഫാർമസിയിലെ ലാബ് അസിസ്റ്റന്റായ യൂസഫ് 'ജിഗർ' എന്ന കുതിരയെ സ്വന്തമാക്കിയത്.



കോവിഡ് സമയത്ത് യൂസുഫിന്‍റെ മനസിൽ ഇങ്ങനെയൊരു ആശയം ഉടലെടുക്കുകയായിരുന്നു. താമസ സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് യൂസുഫ് ജോലി സ്ഥലത്തെത്തിയിരുന്നത്. ലോക്ഡൗൺ കാലത്ത് ബൈക്ക് പ്രവർത്തന രഹിതമാവുകയും ഇന്ധനവില വർധിക്കുകയും ചെയ്തപ്പോൾ യൂസുഫ് മറുത്തൊന്നും ആലോചിക്കാതെ കുതിരയെ വാങ്ങുകയായിരുന്നു.

കോവിഡ് തുടങ്ങി തുടർച്ചയായ മൂന്നാം വർഷവും ജിഗർ എന്ന തന്‍റെ കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന യൂസുഫിനെ ആളുകൾ 'ഖൊഡാവാല' എന്നാണ് വിളിക്കുന്നത്. ഔറംഗബാദിലെ റോഡുകളിലൂടെ ഓടുന്ന കാറുകൾക്കും ബൈക്കുകൾക്കും മറ്റു വാഹനങ്ങൾക്കുമിടയിൽ ജിഗറും യൂസുഫും സ്ഥിരം കാഴ്ചയായി മാറി.

Tags:    
News Summary - Can't Afford Petrol: Meet The Man Who Rides Horse To Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.