ചെന്നൈ: സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേർന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്‍റെ അധികാരങ്ങൾക്ക് മുകളിൽ കേന്ദ്രത്തെ പ്രതിഷ്ഠിക്കുന്നതാണ് നിയമം എന്നാണ് വിമർശനം.
സിനിമക്കും മാധ്യമത്തിനും പ്രതികരണ ശേഷിയില്ലാത്ത മൂന്ന് കുരങ്ങന്മാരുടെ പ്രതീകമാകാന്‍ കഴിയില്ലെന്ന് കമൽഹാസൻ ട്വീറ്റ് ചെയ്തു.
'സിനിമ, മാധ്യമം, സാക്ഷരത എന്നിവക്ക് കേള്‍ക്കാനും പറയാനും കാണാനും ശേഷിയില്ലാത്ത ആ കുരങ്ങുകളുടെ മൂന്ന് പ്രതിരൂപങ്ങളാകാന്‍ കഴിയില്ല. തിന്മയെ കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്കെതിരായ ഒരേയൊരു മരുന്നാണ്,' കമല്‍ ഹാസന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനും മോചനത്തിനുമായി ശബ്ദമുയര്‍ത്തണം- കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.
Cinema, media and the literati cannot afford to be the three iconic monkeys of India. Seeing, hearing and speaking of impending evil is the only medication against attempts to injure and debilitate democracy. (1/2)
— Kamal Haasan (@ikamalhaasan) June 28, 2021
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സിനിമാറ്റോഗ്രഫ് നിയമം 1952 ഭേദഗതി ചെയ്തുകൊണ്ടാണ് സിനിമാറ്റോഗ്രഫ് ഭേദഗതി ബില്‍ 2021 കൊണ്ടുവരാൻ മോദിസർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ സർട്ടിഫിക്കേഷൻ ലഭിച്ച ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ അധികാരം നൽകുന്നതാണ് പുതിയ നിയമം എന്നാണ് വിമർശനം.
എന്നാൽ, അംഗീകാരമില്ലാതെ സിനിമകള്‍ വിഡിയോയില്‍ പകര്‍ത്തുന്നതിനും സിനിമയുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്നതിനും പിഴ വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമാമോഷണം നിയന്ത്രിക്കുകയെന്നതാണ് ബില്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.