അമിത്​ ഷായുടെ സുരക്ഷ ചെലവി​െൻറ കണക്ക്​ പുറത്ത്​ വിടില്ലെന്ന്​​

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ സുരക്ഷക്കായി ചെലാവാക്കുന്ന പണത്തി​​​െൻറ കണക്ക്​ പുറത്ത് വിടാനാകി​ല്ലെന്ന്​ ദേശീയ വിവരാവകാശ കമീഷൻ. വ്യക്​തിപരമായ വിവരങ്ങൾ, സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ എന്നിവ വിവരാവകാശ നിയമപ്രകാരം പുറത്ത്​ വിടേണ്ടതില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്​ അമിത്​ ഷായുടെ സുരക്ഷ ചെലവി​​​െൻറ കണക്കുകൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ കമീഷൻ തള്ളിയത്​.

സ്വകാര്യ വ്യക്​തികൾക്ക്​ സുരക്ഷ നൽകുന്നത്​ സംബന്ധിച്ച്​ വിവരങ്ങളും അപേക്ഷയിൽ ചോദിച്ചിരുന്നു. എന്നാൽ ഇതും നൽകാൻ കഴിയില്ലെന്ന്​ വിവരാവകാശ കമീഷൻ നിലപാടെടുത്തു. ദീപക്​ ജുൻജ എന്ന വ്യക്​തി 2014 ജൂലൈ അഞ്ചിനാണ്​ ഇതുസംബന്ധിച്ച കമീഷന്​ അപേക്ഷ നൽകിയത്​. അന്ന്​ അമിത്​ ഷാ ബി.ജെ.പിയുടെ രാജ്യസഭ അംഗമായിരുന്നില്ല. എന്നാൽ, വ്യക്​തിപരമായ കാരണങ്ങളാൽ വിവരങ്ങൾ നൽകാനാവില്ലെന്ന നിലാപാട്​​ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുകയായിരുന്നു.

തുടർന്ന്​ ആഭ്യന്തര മന്ത്രാലയത്തി​​​െൻറ നിലപാടിനെതിരെ ദീപക്​ ജുൻജ അപ്പീൽ നൽകി. ഇൗ അപ്പീലിലാണ്​ കമീഷ​​​െൻറ തീരുമാനം പുറത്ത്​ വന്നിരിക്കുന്നത്​.

Tags:    
News Summary - Can't Disclose Security Expenses on Amit Shah: CIC Rejects RTI Appeal-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.