െഎശ്വര്യയുമൊത്ത്​ ഇനിയും തുടരാനാകില്ല -തേജ്​ പ്രതാപ്​ യാദവ്​

പ​ട്ന: ഭാര്യയുമൊത്ത്​ ഇനിയും തുടരാനാകില്ലെന്ന്​ ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​​​​​െൻറ മൂ​ത്ത​മ​ക​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വ്. ഭാ​ര്യ ഐ​ശ്വ​ര്യ റാ​യി​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ര്‍പെ​ടു​ത്തു​ന്ന​ത്​ സ്​ഥിരീകരിച്ചുകൊണ്ട്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​

ആറു മാസം മുമ്പാണ്​ തേ​ജ് പ്ര​താ​പി‍​​​​െൻറ ആ​ര്‍ഭാ​ട​വിവാഹം നടന്നത്​. മു​ൻ മ​ന്ത്രി​യും ആ​ർ.​ജെ.​ഡി നേ​താ​വു​മാ​യ ച​ന്ദ്രി​ക റാ​യ് എം.​എ​ൽ.​എ​യു​ടെ മ​ക​ളും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ദ​റോ​ഗ പ്ര​സാ​ദ് റാ​യി​യു​ടെ കൊ​ച്ചു​മ​ക​ളു​മായ ഐ​ശ്വ​ര്യ റായിയായിരുന്നു വധു.

‘ഞങ്ങൾ വിവാഹ മോചിതരാകുന്നുവെന്നത്​ ശരിയാണ്​. ഞാൻ ഉത്തര ധ്രുവത്തിലും അവർ ദക്ഷിണ ധ്രുവത്തിലുമാണ്​ ജീവിക്കുന്നത്​. മാതാപിതാക്കളുടെ മുന്നിൽ വച്ച്​ പലതവണ വഴക്ക്​ കൂടേണ്ടിവന്നു. ഇനിയും അവരോടൊപ്പം കഴിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അസന്തുഷ്​ടിയും സമ്മർദവുമില്ലാതെ ഒരു നിമിഷം പോലും ഇൗ ആറുമാസത്തിനിടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല’ - തേജ്​ പ്രതാപ്​ പറഞ്ഞു.

Tags:    
News Summary - Can't Live With Her Anymore": Tej Pratap Yadav - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.