നിതീഷിന് മനുഷ്യത്വമില്ലെന്ന് ജയ ജെയ്റ്റ്ലി

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമർശനവുമായി അദ്ദേഹത്തിന്‍റെ മുൻകാല സഹപ്രവർത്തകയും എഴുത്തുകാരിയുമായ ജയ ജെയ്റ്റിലി. നീതീഷിന് മുതിർന്നവരോട് ബഹുമാനമോ, മനുഷ്യത്വമോയില്ലെന്ന് അവർ പറഞ്ഞു. നിതീഷിന്‍റെ മാർഗദർശിയായ ജോർജ് ഫെർണാണ്ടസിനോട് പോലും അദ്ദേഹം മനുഷ്യത്വ രീതിയിൽ പെരുമാറി‍യില്ലെന്ന് ജയ കൂട്ടിച്ചേർത്തു. 

ജയയുടെ പുസ്തകമായ 'ലൈഫ് എമങ് സ്കോർപിയോൻസ്' പുറത്തിറക്കുന്ന ചടങ്ങിലാണ് നിതീഷിനെ അവർ വിമർശിച്ചത്. നിതീഷ്കുമാറും ഫെർണാണ്ടസും ചേർന്നാണ് 1994ൽ സമത പാർട്ടി രൂപീകരിച്ചത്. പിന്നീട് 2003ൽ ഈ പാർട്ടി ജെ.ഡി.യുവിൽ ലയിച്ചു. 

നിതീഷ് പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ കഴിവുള്ളയാളായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ കൂടെ പ്രവർത്തിച്ചിരുന്നവരെയെല്ലാം നിരാശരാക്കുന്ന സ്വഭാവമാണ് തനിക്ക് കാണാനായതെന്നും ജയ പറഞ്ഞു. 

ഫെർണാണ്ടസിനെ ബിഹാറിലെ പാർട്ടി ടിക്കറ്റിൽ മത്സരിപ്പിക്കാൻ പോലും അദ്ദേഹം തയാറായില്ല. മുസഫർപൂരിൽ നിന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും അവർ കൂട്ടിച്ചേർത്തു. 

1970-2000ത്തിനുമിടയിലെ ഇന്ത്യൻ രാഷ്ട്രീയമാണ് ജയയുടെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നത്. തെഹൽകയുടെ ഒാപറേഷൻ വെസ്റ്റ് എൻഡ് എന്ന സ്റ്റിങ് ഒാപറേഷന്‍റെ അന്വേഷണ കമീഷനിൽ പ്രവർത്തിച്ചതിനെ കുറിച്ചും പുസ്തകത്തിൽ പറയുന്നു. 

Tags:    
News Summary - Can’t forgive Nitish for his ‘lack of humanity’ towards elders: Jaya Jaitly-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.