വന്ദേമാതരവും ജനഗണമനയും തുല്യമായി കാണണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ഗീ​ത​മാ​യ വ​ന്ദേ​മാ​ത​ര​ത്തെ ദേ​ശീ​യ​ഗാ​ന​മാ​യ ജ​ന​ഗ​ണ​മ​ന​ക്ക്​ ​തു​ല്യ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി. 

ഹ​ര​ജി​ക്കാ​ര​​െൻറ നി​ല​പാ​ടി​നോ​ട്​ യോ​ജി​ക്കു​ന്നു​വെ​ന്നും അ​തേ​സ​മ​യം,  ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ക്​​ടി​ങ്​​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഗീ​ത മി​ത്ത​ൽ, ജ​സ്​​റ്റി​സ്​ സി. ​ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഗൗ​തം ആ​ർ. മൊ​റാ​ർ​ക്ക ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കേ​ന്ദ്ര നി​ല​പാ​ടു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത്​ കോ​ട​തി ത​ള്ളി​യ​ത്.

ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ര​ചി​ച്ച വ​ന്ദേ​മാ​ത​ര​ത്തി​ന്​ ഇ​ന്ത്യ​ൻ മ​ന​സ്സി​ൽ അ​തു​ല്യ​വും സ​വി​ശേ​ഷ​വു​മാ​യ സ്​​ഥാ​ന​മു​ണ്ടെ​ന്നും എ​ന്നാ​ൽ ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ര​ചി​ച്ച ദേ​ശീ​യ​ഗാ​ന​ത്തി​ന്​ തു​ല്യ​മാ​യി അ​തി​നെ കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​തേ ആ​വ​ശ്യം നേ​ര​ത്തെ ഉ​യ​ർ​ന്ന​പ്പോ​ൾ രൂ​പ​വ​ത്​​ക​രി​ച്ച വി​ദ​ഗ്​​ധ സ​മി​തി വ​ന്ദേ​മാ​ത​ര​ത്തി​​െൻറ​യും ജ​ന​ഗ​ണ​മ​ന​യു​ടെ​യും കാ​ര്യ​ത്തി​ൽ ത​ൽ​സ്​​ഥി​തി തു​ട​ര​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശി​ച്ച​തെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചു. 

വ​ന്ദേ​മാ​ത​ര ഗീ​തം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ വ​ഹി​ച്ച ച​രി​ത്ര​പ​ര​മാ​യ പ​ങ്കി​നെ ഒാ​രോ പൗ​ര​നും സ്​​മ​രി​ക്കു​മെ​ന്നും അ​തി​നു ത​ക്ക ആ​ദ​ര​വ്​ ന​ൽ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ധീ​ര​ത​യു​ടെ​യും ആ​ത്​​മ​സ​മ​ർ​പ്പ​ണ​ത്തി​​െൻറ​യും മാ​തൃ​രാ​ജ്യ സ്​​നേ​ഹ​ത്തി​​െൻറ​യും പ്ര​തീ​ക​മാ​യ​ വ​ന്ദേ​മാ​ത​ര​ത്തെ ഇ​ന്ത്യ​ൻ മ​ന​സ്സി​ലും ഹൃ​ദ​യ​ത്തി​ലും താ​ങ്ങി​നി​ർ​ത്താ​ൻ ഏ​തെ​ങ്കി​ലും ഉൗ​ന്നു​വ​ടി​യു​ടെ  ആ​വ​ശ്യ​മി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കോ​ട​തി​യി​ൽ പ​റ​ഞ്ഞു. 

Tags:    
News Summary - Can’t give directions to treat Vande Mataram at par with Jana Gana Mana: Delhi HC-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.