ലഖ്നോ: നാല് യാത്രക്കാരുമായി പോവുകയായിരുന്ന എസ്.യു.വി ആഗ്ര-ലഖ്നോ എക്സ്പ്രസ് വേയിൽ കനത്ത മഴയെ തുടർന്ന് രൂപം െകാണ്ട ഗർത്തത്തിലേക്കു വീണു. 15-20 അടി താഴ്ചയിലേക്ക് വാഹനം പതിെച്ചങ്കിലും കിടങ്ങിൽ കുടുങ്ങിയതിനാൽ വാഹനത്തിലുണ്ടായ നാലു പേരും പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു.
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മുംബൈയിൽ നിന്ന് കനൗജിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. ഗൂഗ്ൾ മാപ് നോക്കിയായിരുന്നു സംഘം യാത്ര ചെയ്തത്. ഇവർ ഇൗ റൂട്ടിൽ യാത്ര ചെയ്തിരുന്നില്ല. യാത്രക്കിടെ വാഹനം പെെട്ടന്ന് താഴേക്ക് പതിക്കുകയായിരുന്നു. നിർമാണ ഏജൻസി സ്വന്തം െചലവിൽ തകർന്ന റോഡിെൻറ അറ്റകുറ്റ പണി ചെയ്യണമെന്ന് ഉത്തർപ്രദേശ് എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ അവനിഷ് അവാസ്തി പറഞ്ഞു.
302 കിലോമീറ്റർ ദുരത്തിലുള്ള എക്സ്പ്രസ്വേ 23 മാസെത്ത റെക്കോഡ് സമയത്തിലാണ് പൂർത്തീകരിച്ചത്. 15000 കോടി രൂപയാണ് ഇതിനായി ചെലവായത്. 2017ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സമാജ്വാദി പാർട്ടി സർക്കാരാണ് എക്സ്പ്രസ്വേ ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.