ഫലസ്തീൻ പതാകയേന്തി ഗസ്സക്ക് ഐക്യദാർഢ്യം; ഉത്തർപ്രദേശിൽ 60 പേർക്കെതിരെ കേസ്, അഞ്ചു പേർ അറസ്റ്റിൽ

ലഖ്നോ: പെരുന്നാൾ നമസ്കാരത്തിനുശേഷം ഫലസ്തീൻ പതാകയേന്തി ഗസ്സക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചവർക്കെതിരെ ഉത്തർപ്രദേശിൽ കേസെടുത്തു. 60 പേർക്കെതിരെ കേസെടുക്കുകയും അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


യു.പിയിലെ സഹാറൻപൂരിലാണ് സംഭവം. ഈദ്ഗാഹിന് ശേഷം ഘന്താഘറിലേക്ക് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതിന് നിയമവിരുദ്ധമായി സംഘം ചേർന്നു എന്നാരോപിച്ചാണ് യു.പി സർക്കാറിന്‍റെ നടപടി.

റാലിയുടെ വീഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് സൂപ്രണ്ട് വ്യോം ബിന്ദാൽ പറഞ്ഞു. റാലിയുടെ വീഡിയോ പരിശോധിക്കുകയാണെന്നും കൂടുതൽ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Case against 60 for hoisting Palestine flag in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.