അസ്​താനയുടെ കേസ്​ അന്വേഷിക്കുന്ന ഉദ്യോഗസ്​ഥനെ മാറ്റി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​​ശ്വ​സ്​​ത​നാ​യി​രു​ന്ന സി.​ബി.​െ​എ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന​ക്കെ​തി​രെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്കേ​സ്​ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​ സ്​​ഥ​നെ സ്​​ഥ​ലം​മാ​റ്റി. സി.​ബി.​െ​എ ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ വി. ​മു​രു​കേ​ശ്വ​ര​നെ​യാ​ണ്​ ഡ​യ​റ​ക്​​ട​റു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല​യു​ള്ള എം. ​നാ​ഗേ​ശ്വ​ർ റാ​വു മാ​റ്റി​യ​ത്.

താ​ൽ​ക്കാ​ലി​ക ചു​മ​ത​ല​യു​ള്ള സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്ക​രു​തെ​ന്ന​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ നി​ല​നി​ൽ​ക്കെ​യാ​ണ്​ അ​സ്​​താ​ന​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​ മു​േ​മ്പ ഉ​ദ്യോ​ഗ​സ്​​ഥ​നെ മാ​റ്റി​യ​ത്. നേ​ര​ത്തേ, ​കോ​ടി​ക​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ സി.​ബി.​െ​എ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന അ​ലോ​ക്​ വ​ർ​മ​േ​യാ​ട്​ ​അ​വ​ധി​യി​ൽ പോ​കാ​ൻ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്​.

Tags:    
News Summary - Case against Asthana - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.