sasikala

അണ്ണാഡി.എം.കെ മുൻമന്ത്രിക്ക് വധഭീഷണി, ശശികലക്കെതിരെ കേസെടുത്തു

ചെന്നൈ: മുൻമന്ത്രി സി.വി ഷണ്മുഖനെ ഭീഷണിപ്പെടുത്തിയ കേസിൽ അണ്ണാഡി.എം.കെ മുൻ നേതാവ് ശശികലക്കും അനുയായികൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വില്ലുപുരം ജില്ലയിലെ റോഷണൈ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ശശികലക്കും 501 അനുയായികൾക്കുമെതിരെയാണ് കേസ്. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ശശികലയിൽ നിന്നും ഏകദേശം 500 വധഭീഷണി കോളുകൾ ലഭിച്ചെന്ന് ഷൺമുഖം പരാതിയിൽ പറഞ്ഞു.

ജൂൺ 9നാണ് ഷൺമുഖം പരാതി നൽകിയത്. ജൂൺ 7ന് ശശികലക്കെതിരെ പ്രസ്താവന നടത്തിയതിനുശേഷം വധഭീഷണി കൂടി വരുന്നതായും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യമീഡിയയിലൂടെയും ഫോണിലൂടെയും വധഭീഷണി ലഭിച്ചതായി സി.വി ഷണ്മുഖം പരാതിപ്പെട്ടു. 

Tags:    
News Summary - Case against Sasikala over death threat to ex-Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.