ന്യൂഡൽഹി: റെയിൽവേ ട്രാക്കിലേക്ക് കന്നുകാലികളെത്തുന്ന സംഭവങ്ങൾ കൂടിയതോടെ മതിൽകെട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തിനുള്ളിൽ 1,000 കിലോ മീറ്റർ ദൂരത്തിലാവും മതിൽകെട്ടുക. നേരത്തെ ട്രാക്കിലേക്ക് കയറിവന്ന പശുക്കളെയിടിച്ച് വന്ദേഭാരത് എക്സ്പ്രസിന് തകരാർ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
മതിൽനിർമ്മാണം വളരെ ഗൗരവകരമായാണ് പരിഗണിക്കുന്നത്. ഇതിനായി രണ്ട് ഡിസൈനുകൾ പരിഗണനയിലുണ്ട്. ഒരെണ്ണത്തിന് വൈകാതെ അംഗീകാരം നൽകും. മതിൽകൊണ്ട് മാത്രം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബറിലെ ആദ്യ ഒമ്പത് ദിവസം മാത്രം കന്നുകാലികളെ ഇടിച്ചത് 200ഓളം മെയിൽ, എക്സ്പ്രസ് ട്രെയിനുകളെ ബാധിച്ചു. ഒരു മാസത്തിൽ 4,000ത്തോളും ട്രെയിനുകളേയും ബാധിച്ചു.
ഗുജറാത്തിൽ വന്ദേഭാരത് എക്സ്പ്രസിൽ പശു ഇടിച്ച സംഭവമുണ്ടായതോടെ ഗ്രാമീണരെ ബോധവൽക്കരിക്കാനായി സി.ആർ.പി.എഫ് രംഗത്തെത്തിയിരുന്നു. നേരത്തെ ട്രാക്കിലെത്തിയ കന്നുകാലിയെ ഇടിക്കാതിരിക്കാനായി എമർജൻസി ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.