ന്യൂഡൽഹി: 2ജി സ്െപക്ട്രം വിതരണവും ബന്ധപ്പെട്ട വിഷയങ്ങളും സംബന്ധിച്ച് സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും നടത്തുന്ന അന്വേഷണം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി.
2ജി സ്പെക്ട്രം അഴിമതി, എയർസെൽ^മാക്സിസ് ഇടപാട് തുടങ്ങിയ കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ രണ്ടാഴ്ചക്കുള്ളിൽ കോടതിയെ അറിയിക്കണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസ് അരുൺ മിശ്രയും നവീൻ സിൻഹയും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
കേസിൽ അന്വേഷണം നീളുകയാണ്. ഇത്തരം വിഷയങ്ങളിൽ രാജ്യത്തെ ജനങ്ങളെ ഇരുട്ടിൽ നിർത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
2014ൽ 2 ജി സ്പെക്ട്രം അഴിമതിയിൽ പ്രത്യേക പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിച്ച മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവറെ മാറ്റി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ പകരം നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തെ കോടതി അംഗീകരിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് ഒരു എൻ.ജി.ഒ നൽകിയ ഹരജി കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.