യെസ് ബാങ്ക് അഴിമതി: അവിനാഷ് ബോസ്‌ലെയെ ചോ​ദ്യം ചെ​യ്യാൻ ഡൽഹിയിലെത്തിച്ചു

ന്യൂ​ഡ​ൽ​ഹി: യെ​സ് ബാ​ങ്ക് സ്ഥാ​പ​ക​ൻ റാ​ണ ക​പൂ​റും ഡി.​എ​ച്ച്.​എ​ഫ്.​എ​ല്ലിന്‍റെ ക​പി​ൽ വാ​ധ​വ​നും പ​ങ്കു​ള്ള അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ​യി​ൽ അ​റ​സ്റ്റി​ലാ​യ എ.​ബി.​ഐ.​എ​ൽ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ അ​വി​നാ​ഷ് ബോസ്‌ലെയെ സി.​ബി.​ഐ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യാണ് മുംബൈയിൽനിന്നും അ​വി​നാ​ഷ് ബോസ്‌ലെയെ എത്തിച്ചിരിക്കുന്നത്.

യെ​സ് ബാ​ങ്ക്- ഡി.​എ​ച്ച്.​എ​ഫ്.​എ​ൽ അ​ഴി​മ​തി​യു​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​മു​ഖ ബി​ൽ​ഡേ​ഴ്സി​നും അ​വ​രു​ടെ ക​മ്പ​നി​ക​ൾ​ക്കു​മു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വി​നാ​ഷ് ബോസ്‌ലെയെ അ​റ​സ്റ്റ് ചെയ്തത്. കേ​സു​മാ​യി ബ​ന്ധ​പ്പ​ട്ട് ഏ​പ്രി​ൽ 30ന് ​പ്ര​മു​ഖ ബി​ൽ​ഡ​ർ​മാ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും സി.​ബി.​ഐ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

യെ​സ് ബാ​ങ്കി​ലൂ​ടെ ഡി.​എ​ച്ച്.​എ​ഫ്.​എ​ല്ലി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം നീ​ട്ടി​ന​ൽ​കു​ന്ന​തി​ൽ ക​പു​റും വാ​ധ​വ​നും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​ന് പ്ര​ത്യു​പ​കാ​ര​മാ​യി തന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക​മ്പ​നി​ക​ൾ​ക്കാ​യി വാ​യ്പ എ​ന്ന നി​ല​യി​ൽ കോ​ടി​ക​ൾ ക​പൂർ സ​മ്പാ​ദി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

അ​ഴി​മ​തി​യാ​രോ​പ​ണം നേ​രി​ടു​ന്ന ഡി.​എ​ച്ച്.​എ​ഫ്.​എ​ല്ലി​ൽ 2018 ജൂ​ണി​ൽ 3,700 കോ​ടി​യു​ടെ ഹ്ര​സ്വ നി​ക്ഷേ​പം യെ​സ് ബാ​ങ്ക് ന​ട​ത്തി​യ​തോ​ടെ​യാ​ണ് അ​ഴി​മ​തി​യാ​രം​ഭി​ച്ച​തെ​ന്നാ​ണ് സി.​ബി.​ഐ​യു​ടെ എ​ഫ്.​ഐ.​ആ​ർ. കേ​സി​ൽ അ​ടു​ത്തി​ടെ റേ​ഡി​യ​സ് ഡെ​വ​ല​പ്പേ​ഴ്സിന്‍റെ സ​ഞ്ജ​യ് ഛാബ്രി​യ​യെ അ​ടു​ത്തി​ടെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags:    
News Summary - CBI brings ABIL group chairman Avinash Bhosale to Delhi for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.