തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കലിനെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നാരദ ഒളികാമറ കേസിലെ കൽക്കത്ത ഹൈകോടതി വിധിക്കെതിരെ സി.ബി.​െഎ സുപ്രീംകോടതിയിൽ. രണ്ട്​ മന്ത്രിമാരടക്കം നാല്​ തൃണമൂൽ നേതാക്കളെ വീട്ടുതടങ്കലിൽ വെക്കാനുള്ള ഹൈകോടതി വിധി ചോദ്യം ​െചയ്​താണ് സി.ബി.ഐ സുപ്രീംകോടതിയിലെത്തിയത്​.

സി.ബി.ഐ അറസ്​റ്റ്​ ചെയ്​ത നാല്​ തൃണമൂൽ കോൺഗ്രസ്​ നേതാക്കൾക്ക്​ ജാമ്യം നൽകുന്നതിനെ ചൊല്ലി കേസ്​ പരിഗണിക്കുന്ന ജഡ്​ജിമാർക്കിടയിലുണ്ടായ ഭിന്നതയെ തുടർന്ന്​ കേസ്​ വലിയ ബെഞ്ചിന്​ വിട്ടിരുന്നു. അതുവരേക്കും അവരെ വീട്ടുതടങ്കലിൽ വെക്കാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച്​ ഉത്തരവിടുകയും ചെയ്​തു.

അറസ്​റ്റിലായവർക്കെല്ലാം വൈദ്യസഹായം ലഭ്യമാക്കാനും രണ്ട്​ തൃണമൂൽ മന്ത്രിമാർക്ക്​ ഔദ്യോഗിക ഫയലുകൾ കാണാനും വിഡിയോ കോൺഫറൻസിലൂടെ ഉ​േദ്യാഗസ്​ഥരുമായി കൂടിയാലോചനകൾ നടത്താനും ഹൈകോടതി അനുമതി നൽകി. ഈ ഉത്തരവ്​ സ്​റ്റേ ചെയ്യണമെന്ന സി.ബി.ഐ ആവശ്യം ഹൈകോടതി തള്ളുകയും ചെയ്​തു.

നാല്​ നേതാക്കൾക്കും ജാമ്യം അനുവദിച്ച്​ ജസ്​റ്റിസ്​ അരിജിത്​ ബാനർജി ഉത്തരവിട്ടതിന്​ ശേഷമാണ്​ ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ രാജേഷ്​ ബിണ്ടൽ അവരെ വീട്ടുതടങ്കലിലാക്കി ഉത്തരവിട്ടത്​. തുടർന്ന്​ ഇരുവരും ജാമ്യാപേക്ഷ വലിയ ബെഞ്ചിന്​ വിട്ടു. വലിയ ബെഞ്ച്​ കേസ്​ കേൾക്കുന്നത്​ വരെ ജാമ്യത്തിലിറങ്ങാൻ അനുവദിക്കണമെന്ന തൃണമൂൽ നേതാക്കളുടെ ആവശ്യവും ഹൈകോടതി അംഗീകരിച്ചില്ല. ​ 

Tags:    
News Summary - CBI challenges house arrest of Trinamool leaders in SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.