ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണ നടത്തിവന്ന മുംബൈ സി.ബി.െഎ കോടതി ജഡ്ജി ബ്രിജ്ഗോപാൽ ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പൗരാവകാശ പ്രവർത്തകർ. ലോയയുടെ കുടുംബത്തിനും സംശയാസ്പദമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകനും പൊലീസ് സംരക്ഷണം നൽകണമെന്നും പൗരാവകാശ പ്രവർത്തകരായ അപൂർവാനന്ദ്, ഹർതോഷ് സിങ് ബാൽ, മനീഷ സേഥി, സയ്യിദ് ഹമീദ്, ശബ്നം ഹാഷ്മി എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ‘കാരവൻ’ മാസിക പുറത്തുകൊണ്ടുവന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ദലിതർക്കും മുസ്ലിംകൾക്കുമെതിരായ ആൾക്കൂട്ട കൊല, മാധ്യമ പ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കും നേരെയുള്ള ആക്രമണം തുടങ്ങിയവക്കു പിന്നാലെ പുതിയ ചോദ്യങ്ങൾ കൂടി ഉയർന്നു വരുകയാണെന്ന് അവർ പറഞ്ഞു. വഴങ്ങാത്ത ജഡ്ജിമാരെയും അഭിഭാഷകരെയും ഉന്മൂലനം ചെയ്യുന്ന രീതികളെക്കുറിച്ച സംശയങ്ങളാണ് ലോയയുടെ മരണത്തിലൂടെ ഉയർന്നുവന്നിരിക്കുന്നത്.
ജഡ്ജിയുടെ മരണം നടന്ന് മൂന്നു വർഷം നിശ്ശബ്ദമായി കഴിഞ്ഞ പിതാവ് ഹർകിഷൻ, സഹോദരി അനിരുദ്ധ ബിയാനി, മരുമകൾ നൂപുർ ബിയാനി എന്നിവർ ദുരൂഹ മരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകനായ നിരഞ്ജൻ തക്കിളുമായി പങ്കുവെച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ പ്രതിയായ ഏറ്റുമുട്ടൽ കൊലയുടെ വിചാരണക്കിടയിലാണ് ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.