ന്യൂഡല്‍ഹി: ഹരിയാനയിലെ പഞ്ച്കുളയില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് അനധികൃതമായി ഭൂമി നല്കിയ കേസില്‍ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ എന്നിവര്‍ക്ക് സി.ബി.െഎ കുറ്റപത്രം. ഗാന്ധികുടുംബവും കോൺഗ്രസ് നേതാക്കളും ഉടമകളായ കമ്പനിയാണിത്. വഞ്ചന, അഴിമതി, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയവയാണ് സി.ബി.ഐ ഇവര്‍ക്കെതിരെ ചുമത്തിയത്. നേരത്തേ ഹരിയാന വിജിലന്‍സ് ബ്യൂറോ കേസെടുത്തിരുന്നു.
പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറി. മുഖ്യമന്ത്രിയായിരിക്കെ ഹരിയാന നഗര വികസന അതോറിറ്റി അധ്യക്ഷ പദവി ഹൂഡക്കായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് അഴിമതി നടത്തിയതെന്നാണ് പ്രത്യേക കോടതിയിൽ സി.ബി.ഐ നൽകിയ കുറ്റപത്രത്തിലുള്ളത്. 1982ലാണ് വോറ ഡയറക്ടറായ അസോസിയേറ്റഡ് ജേണൽസിന് പഞ്ച്കുളയില്‍ ഭൂമി അനുവദിച്ചത്. ’92 വരെ അവിടെ നിർമാണമൊന്നും നടത്തിയിരുന്നില്ല. തുടര്‍ന്ന്, ഭൂമി ഹരിയാന നഗര വികസന അതോറിറ്റി തിരിച്ചെടുത്തു.
2005 ആഗസ്റ്റില്‍ ഇതേ ഭൂമി അതേ നിരക്കില്‍ അസോസിയേറ്റഡ് ജേണല്സിനുതന്നെ വീണ്ടും അനുവദിച്ചു. നിയമവിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും എതിര്‍പ്പ് അവഗണിച്ചായിരുന്നു ഹൂഡയുടെ നടപടി. അതുവഴി 67 ലക്ഷം രൂപ ഖജനാവിന് നഷ്ടം വന്നു. അതിൽ അഴിമതിയും കുറ്റകരമായ ഗൂഢാലോചനയും നടന്നെന്നാണ് സി.ബി.െഎ കണ്ടെത്തൽ. നാഷനൽ ഹെറാൾഡ് പത്രം പുറത്തിറക്കിയിരുന്ന ഗ്രൂപ്പിന് ചട്ടങ്ങൾ ലംഘിച്ചാണ് ഭൂമി കൈമാറിയതെന്ന് നേരത്തേ ഹരിയാന വിജിലന്‍സും പിന്നീട് സി.ബി.ഐയും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.