മുംബൈ: ഡോ. നരേന്ദ്ര ദാഭോൽകറെ കൊലപ്പെടുത്തിയവരുടേത് ഭീകരവാദ പ്രവർത്തനം തന്നെയാണെന്ന് സി.ബി.െഎ. അറസ്റ്റിലായ ആറു പേർക്ക് എതിരെ ഭീകരവാദ പ്രവർത്തനത്തിന് യു.എ.പി.എയിലെ 15, 16 വകുപ്പുകൾ ചുമത്തി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ആർ. സിങ് തിങ്കളാഴ്ച പുണെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ: ദാഭോൽകർ, കമ്യൂണിസ്റ്റ് ചിന്തകനായ ഗോവിന്ദ് പൻസാരെ, കന്നട എഴുത്തുകാരൻ എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ട്. തങ്ങളുടെ മത, ആചാര, വിശ്വാസ ആശയങ്ങളുമായി വിയോജിച്ചതിനാലാണ് ഇവരെ കൊലപ്പെടുത്തിയത്. ഇത് ഭീകരവാദ പ്രവർത്തനം തന്നെയാണ്. ഇവരുടെ കൊലപാതകങ്ങളിലൂടെ സമൂഹത്തിൽ ഭീതിപരത്തുകയും ചെയ്തു.
അറസ്റ്റിലായവർ സനാതൻ സൻസ്തയുമായോ അനുബന്ധ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയുമായോ ബന്ധമുള്ളവരാണ്. 2013 ആഗസ്റ്റ് 20ന് പുണെയിൽ പ്രഭാതസവാരിക്കിടെ ദാഭോൽകറെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ച് കൊല്ലുകയായിരുന്നു. ദാഭോൽകർക്കു നേരെ വെടിയുതിർത്ത സച്ചിൻ അന്ദുരെ, ശരദ് കലസ്കർ, ഇവർക്ക് ആയുധ പരിശീലനം നൽകിയ രാജേഷ് ബംഗേര, കൊലപാതക ആസൂത്രണം നടത്തുകയും കൃത്യനിർവഹണത്തിന് സഹായിക്കുകയും ചെയ്ത ഇ.എൻ.ടി ഡോക്ടർ വിരേന്ദ്ര താവ്ഡെ, അമൊൽ കാലെ, അമിത് ദിഗ്വേക്കർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. അമൊൽ കാലെ, രാജേഷ് ബംഗേര, അമിത് ദിഗ്വേക്കർ എന്നിവർ ഗൗരി ലേങ്കഷ് കേസിലും പ്രതികളാണ്.
2016ൽ അറസ്റ്റിലായ വിരേന്ദ്ര താവ്ഡെക്ക് എതിരെ നേരേത്ത സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടെ അറസ്റ്റിലായ മറ്റ് അഞ്ചു പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കേണ്ട കാലാവധി ഞായറാഴ്ച തീരാനിരിക്കെയാണ് യു.എ.പി.എ ചുമത്തി സി.ബി.െഎ കോടതിയിൽ റിപ്പോർട്ട് നൽകിയത്. യു.എ.പി.എ ചുമത്തുന്നേതാടെ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസത്തെ സാവകാശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.