ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ മുൻ സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന നടത്തിയ അഴിമതിക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സി.ബി.െഎ. രണ്ട് കോടി കൈക്കൂലി വാങ്ങിയതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ തള്ളണമെന്ന അസ്താനയുടെ ഹരജിയെ സി.ബി.െഎ ഡൽഹി ഹൈകോടതിയിൽ എതിർത്തു.
കേസുമായി ബന്ധപ്പെട്ട ചില രേഖകൾ േകന്ദ്ര വിജിലൻസ് കമീഷെൻറ പക്കലായതിനാൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് സി.ബി.െഎ ബോധിപ്പിച്ചു. സി.ബി.െഎ ഡയറക്ടർ അലോക് വർമക്കെതിരെ സുപ്രീംകോടതി പൂർത്തിയാക്കാൻ പറഞ്ഞ അന്വേഷണത്തിനാണ് സി.വി.സി രേഖകൾ കൊണ്ടുപോയത്. അസ്താന കുറ്റം ചെയ്തതായി ബോധ്യമുള്ളതുകൊണ്ടാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതെന്ന് സി.ബി.െഎ ബോധിപ്പിച്ചു. പുതിയ ഏജൻസി അേന്വഷണം ഏറ്റെടുത്തിട്ടുണ്ട്. അവർ രേഖകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, അസ്താനയുടെ ഹരജിക്ക് വിശദമായ മറുപടി പിന്നീട് ബോധിപ്പിക്കാമെന്നും സി.ബി.െഎ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.