ബി.ആർ.ടി െടഗർ റിസർവ്വിൽ സി.സി.ടി.വി കാമറയിൽ പതിഞ്ഞ കറുത്ത പുള്ളിപ്പുലി

കറുത്ത പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ; സംഭവം കർണാടക ബി.ആർ.ടി െടഗർ റിസർവ്വിൽ

ബംഗളൂരു: കർണാടകയിലെ ബി.ആർ.ടി െടഗർ റിസർവ്വിൽ കറുത്ത പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞു. ഹോളേമട്ടി നേച്ചർ ഫൗണ്ടേഷനിലെ സഞ്ജയ് ഗുബ്ബിയും സംഘവും സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ചിത്രങ്ങൾ ഉള്ളത്. രണ്ട് വർഷം മുമ്പ് വനം വകുപ്പ് കണ്ടെത്തിയ പുലി തന്നെയാണിതെന്ന സംശയവുമുണ്ട്. 2020 ആഗസ്റ്റിലാണ് വനം വകുപ്പിന്‍റെ കാമറയിൽ ആദ്യമായി കറുത്ത പുള്ളിപ്പുലി പതിഞ്ഞത്. 2020 ഡിസംബറിൽ എം.എം ഹിൽസ് വന്യജീവി സങ്കേതത്തിന് സമീപത്തെ പിജിപാല്യ റേഞ്ചിലായിരുന്നു കറുത്ത ആൺ പുള്ളിപുലിയെ കണ്ടെത്തിയത്.

ബി.ആർ.ടി െെടഗർ റിസർവ്വിനേയും എം.എം ഹിൽസിനേയും ബന്ധിപ്പിക്കുന്നത് 1.6 കി.മീറ്റർ നീളമുള്ള ഇടുങ്ങിയ വന ഇടനാഴിയാണ്. കറുത്ത പുള്ളിപ്പുലികളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഇൗ ഇടനാഴി നിർണായകമാണെന്നും പാതയുടെ സംരക്ഷണം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. കൊല്ലേഹാല-ഹസനൂർ റോഡ് (സംസ്ഥാന പാത 38) ഇതിലൂടെയാണ് കടന്നു പോവുന്നത്. ഇതുവഴിയുള്ള വാഹനഗതാഗതം വന്യജീവികൾക്ക് വലിയ ഭീഷണിയാണ്.

നാഗർഹൊള, ബന്ദിപ്പൂർ, ഭദ്ര, ബി.ആർ.ടി, കാളി എന്നീ കർണാടകയിലെ അഞ്ച് െെടഗർ റിസർവ്വുകളിലും കറുത്ത പുള്ളിപ്പുലികളുടെ സാന്നിധ്യമുണ്ടെന്ന് പറയപ്പെടുന്നു. കൂടാതെ ഹൊന്നാവര, ഉടുപ്പി, കുന്ദാപുര എന്നിവ ഉൾപ്പെടെ സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള ചില മേഖലകളിലും ഇവ ഉണ്ടെന്നാണ് കണ്ടെത്തൽ. ബന്ദിപ്പൂരിനോട് ചേർന്നുള്ള നുഗു വന്യജീവി സങ്കേതത്തിലും ഇവ പ്രത്യക്ഷപ്പെട്ടിരുന്നു. ഉത്തര കന്നഡയിലെ കാളി െെടഗർ റിസർവ്വിലാണ് ഏറ്റവും കൂടുതൽ കറുത്ത പുള്ളിപ്പുലികൾ ഉള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.