സ്​​കൂ​ളു​ക​ളി​ലെ ക്രി​സ്​​മ​സ്​  ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​  സം​ഘ്​​പ​രി​വാ​ർ ഭീ​ഷ​ണി

ന്യൂ​​ഡ​​ല്‍ഹി: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​നെ​​തി​​രെ ഭീ​​ഷ​​ണി​​യു​​മാ​​യി ഹി​​ന്ദു​​ത്വ സം​​ഘ​​ട​​ന. 
അ​​ലീ​​ഗ​​ഢി​​ലെ ക്രി​​സ്​​​ത്യ​​ൻ സ്‌​​കൂ​​ള്‍ മാ​​നേ​​ജ്‌​​മെ​ൻ​റു​​ക​​ൾ​​ക്കാ​​ണ്​ ക്രി​​സ്​​​മ​​സ്​ ആ​​ഘോ​​ഷ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ ഹി​​ന്ദു ജാ​​ഗ​​ര​​ണ്‍ മ​​ഞ്ചി​െ​ൻ​റ പേ​​രി​​ൽ ഭീ​​ഷ​​ണി ക​​ത്ത് ല​​ഭി​​ച്ച​​ത്. ക്രി​​സ്മ​​സ് ആ​​ഘോ​​ഷം സ​ം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്​ സ്വ​​ന്തം സാ​​ഹ​​സ​​ത്തി​​ലാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ്​ മു​​ന്ന​​റി​​യി​​പ്പ്. എ​​ല്ലാ സ്‌​​കൂ​​ളു​​ക​​ളി​​ലും എ​​ത്തി പ​​രി​​ശോ​​ധി​​ക്കാ​​നും ജി​​ല്ലാ യൂ​​നി​​റ്റു​​ക​​ള്‍ക്ക് ജാ​​ഗ​​ര​​ൺ മ​​ഞ്ച്​ നി​​ര്‍ദേ​​ശം ന​​ല്‍കി. 

ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ന്തെ​​ങ്കി​​ലും സം​​ഭാ​​വ​​ന​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്നു​​ണ്ടോ​​യെ​​ന്നും പ്ര​​ത്യേ​​കി​​ച്ച് ഹി​​ന്ദു വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള കു​​ട്ടി​​ക​​ളെ നി​​ര്‍ബ​​ന്ധി​​ക്കു​​ന്നു​​ണ്ടോ​​യെ​​ന്നും പ​​രി​​ശോ​​ധി​​ക്ക​​ണം. ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ത്തി​​ലൂ​​ടെ​​യാ​​ണ് ക്രി​​സ്തു​​മ​​തം പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തെ​​ന്നും അ​​തി​​നെ എ​​തി​​ര്‍ക്കേ​​ണ്ട​​താ​​ണെ​​ന്നും ഹി​​ന്ദു ജാ​​ഗ​​ര​​ണ്‍ മ​​ഞ്ചി​െ​ൻ​റ കു​​റി​​പ്പി​​ല്‍ പ​​റ​​യു​​ന്നു. സ്‌​​കൂ​​ളു​​ക​​ളി​​ല്‍നി​​ന്നു​​ള്ള പ്ര​​തി​​ക​​ര​​ണം അ​​റി​​ഞ്ഞ ശേ​​ഷം തു​​ട​​ർ ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്കു​​മെ​​ന്ന്​  ഹി​​ന്ദു ജാ​​ഗ​​ര​​ണ്‍ മ​​ഞ്ച് അ​​ലീ​​ഗ​​ഢ്​ ഭാ​​ര​​വാ​​ഹി സോ​​നു സ​​വി​​ത പ​​റ​​ഞ്ഞു.
 

മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ സ​​ത്‌​​ന​​യി​​ല്‍ ക്രി​​സ്മ​​സ് ക​​രോ​​ള്‍ സം​​ഘ​​ത്തി​​നെ​​തി​​രെ സം​​ഘ്​​​പ​​രി​​വാ​​ര്‍ സം​​ഘ​​ട​​ന​​യി​​ല്‍പെ​​ട്ട​​വ​​ര്‍ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഉ​​ത്ത​​ര്‍പ്ര​​ദേ​​ശി​​ലും ഭീ​​ഷ​​ണി​​യു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, എ​​ല്ലാ മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും ആ​​ഘോ​​ഷ​​ങ്ങ​​ള്‍ ത​​ങ്ങ​​ള്‍ ന​​ട​​ത്താ​​റു​​ള്ള​​താ​​ണെ​​ന്ന്​ സ്‌​​കൂ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ൻ​​റ്​ അ​​നു​​രാ​​ഗ് ഗു​​പ്ത വ്യ​​ക്​​​ത​​മാ​​ക്കി. ​

Tags:    
News Summary - Celebrate Christmas At Your Own Risk": UP Fringe Groups Threaten Schools-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.