കലാകാരന്മാരല്ല പ്രധാനം; സൈനികരാണ് –സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍

ജമ്മു: ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ പാക് കലാകാരന്മാരെ ഇന്ത്യന്‍ സിനിമകളിലും മറ്റും ജോലി ചെയ്യാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം മൂര്‍ധന്യത്തില്‍. നിലവിലെ സാഹചര്യത്തില്‍ കലാകാരന്മാര്‍ക്കല്ല പ്രാധാന്യമെന്നും രാജ്യം ചിന്തിക്കേണ്ടത് സൈനികരെക്കുറിച്ചാണെന്നുമുള്ള സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനിയുടെ പ്രസ്താവന വിവാദമായി. നിലവിലെ സാഹചര്യത്തില്‍ കലാകാരന്മാര്‍ക്ക് ഒരു പ്രാധാന്യവുമില്ല. അവരെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ട ആവശ്യമേയില്ല. അവരെക്കുറിച്ച് സംസാരിച്ച് നമ്മള്‍ ഊര്‍ജം കളയരുത്.

ഇപ്പോള്‍ നമ്മുടെ ചിന്തയും ശ്രദ്ധയും ആവശ്യമുള്ളത് സൈനികരുടെ കാര്യത്തിലാണ്. ഭീകരതയാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ സൈനികരുടെ കൂടെ നില്‍ക്കണം -നിഹ്ലാനി പറഞ്ഞു. സംഘര്‍ഷ പശ്ചാത്തലത്തില്‍ പാക് കലാകാരന്മാരെ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് അതിനെ എതിര്‍ത്തും അനുകൂലിച്ചും ബോളിവുഡിലെ പ്രമുഖര്‍ രംഗത്തത്തെിയിരുന്നു.

Tags:    
News Summary - censor board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.