ന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ നടന്ന വർഗീയ സംഘർഷങ്ങളുടെ സ്ഥിതിവിവരക്കണക്കോ വിവരങ്ങളോ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്നില്ലെന്ന് പുതുതായി ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ ചുമതല ഏറ്റെടുത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ വർധിച്ചുവരുന്ന വർഗീയ ആക്രമണത്തിന്‍റെ വിശദാംശങ്ങളും നൽകാൻ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് രാജ്യസഭ നേതാവ് പി.വി. അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടപ്പോഴാണ് സ്മൃതി ഇറാനി ഈ മറുപടി നൽകിയത്.
ക്രമസമാധാനവുമായി ബന്ധപ്പെട്ട രേഖകളുടെ പരിപാലനം സംസ്ഥാന വിഷയമാണെന്നും സാമുദായിക അക്രമങ്ങളുടെ രേഖകൾ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾ ആവശ്യപ്പെടുമ്പോൾ കേന്ദ്രസർക്കാർ ഉപദേശകരെയും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെയും അയക്കുന്നുണ്ട്. സാമുദായിക സൗഹാർദ മാർഗരേഖയും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട് -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.