കർഷകരിൽ പകുതിയും കടബാധിതരെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പകുതിയിലധികം കർഷക കുടുംബങ്ങളും കടബാധ്യതയുള്ളവരാണെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഹാരിസ് ബീരാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം സമ്മതിച്ചത്.

സ്റ്റാറ്റിസ്റ്റിക്‌സ് - പദ്ധതി നിർവഹണ, ആസൂത്രണ മന്ത്രാലയത്തിന് കീഴിലെ കാർഷിക മേഖലയുടെ സ്ഥിതി വിലയിരുത്തൽ സർവേ പ്രകാരമുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി മറുപടി നൽകിയത്. സമിതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 5,000 മുതൽ 29,000വരെയാണ് കർഷകരുടെ പ്രതിമാസ വരുമാനം. ഇന്ത്യയിലെ കർഷകർ നേരിടുന്ന അസമത്വം വ്യക്തമാക്കുന്നതാണ് റിപ്പോർട്ടെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി കുറ്റപ്പെടുത്തി.

Tags:    
News Summary - Center says that half of the farmers are in debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.