ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ വസതി വാഗ്ദാനംചെയ്ത് ലോക്സഭ ഭവനകാര്യ സമിതി. സുനെഹ്‌രി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവാണ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി എം.പിയായത് മുതൽ തുഗ്ലക് െലയിനിലെ 12 ാം നമ്പർ വസതിയിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ വർഷം ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് വീടൊഴിഞ്ഞ രാഹുൽ മാതാവ് സോണിയ ഗാന്ധിക്കൊപ്പം ജൻപഥിലെ 10 ാം നമ്പർ വസതിയിലാണ് താമസം. അയോഗ്യത പിൻവലിച്ചതിനു ശേഷവും അദ്ദേഹം അവിടെ തുടരുകയായിരുന്നു. പുതിയ വസതിയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഭവനകാര്യ സമിതി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.