ന്യൂഡൽഹി: ഹ്രസ്വകാല വിളകൾക്ക് നാലു ശതമാനം പലിശ നിരക്കിൽ മൂന്നു ലക്ഷം വരെ വായ്പ നൽകാനുള്ള പദ്ധതി ഒരു വർഷത്തേക്ക് നീട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായി 20,339 കോടി രൂപ മാറ്റിവെച്ചതായി സർക്കാർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഉത്തരേന്ത്യയിൽ വൻ കടബാധ്യതയെ തുടർന്ന് കർഷകർ തെരുവിലിറങ്ങിയ പശ്ചാത്തലത്തിലാണ് അവരുടെ കണ്ണിൽ പൊടിയിടാനുള്ള മന്ത്രിസഭ തീരുമാനം. െപാതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക്, സഹകരണ ബാങ്ക്, മേഖല ഗ്രാമീണ ബാങ്ക് എന്നിവക്ക് പലിശയിൽ സബ്സിഡിയായി ഇളവുനൽകാനുള്ള തുക സർക്കാർ കൈമാറും.
ഇൗ വർഷം പുതുതായി വായ്പയെടുക്കുന്ന കർഷകർക്കാണ് അഞ്ചു ശതമാനം പലിശയുടെ കുറവ് തങ്ങളുടെ തിരിച്ചടവിൽ ലഭിക്കുക. സമയത്തിന് വായ്പ തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ നാലിന് പകരം ഏഴു ശതമാനം പലിശ കർഷകർ തങ്ങളുടെ വായ്പക്ക് നൽകേണ്ടിവരുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.കൊയ്ത്തു കഴിഞ്ഞ് തങ്ങളുടെ വിളകൾ സംഭരിക്കാൻ വായ്പയെടുക്കുന്ന ചെറുകിട ഇടത്തരം കർഷകർ അത് ആറു മാസംകൊണ്ട് അടച്ചുതീർക്കുകയാണെങ്കിൽ ഒമ്പതു ശതമാനം പലിശനിരക്കിൽ രണ്ടു ശതമാനം ഇളവുചെയ്ത് ഏഴു ശതമാനമാക്കി മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു.
പലിശനിരക്കിൽ രണ്ട് ശതമാനത്തിെൻറ ഇളവാണ് ഇവർക്ക് ലഭിക്കുക. പ്രകൃതിദുരന്തങ്ങൾ വഴി വിളനാശമുണ്ടായ കർഷകരുടെ വായ്പയിലും ഒരു വർഷത്തെ പലിശയിൽ രണ്ടു ശതമാനം ഇളവ് നൽകും. കാർഷിക മേഖലയിലെ ഉയർന്ന ഉൽപാദനത്തിന് കടം കർഷകർക്ക് അത്യന്താപേക്ഷിതമാെണന്നും അതിനാലാണ് ഇൗ നടപടിയെന്നും ഇതിനായി 20,339 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു. കഴിഞ്ഞവർഷം തുടങ്ങിയ പദ്ധതി ഉത്തരേന്ത്യയിൽ കർഷകസമരം തീക്ഷ്ണമാകുന്ന പശ്ചാത്തലത്തിലാണ് തുടരാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, നേരത്തേ എടുത്ത കാർഷിക വായ്പകളുടെ കടാശ്വാസം ആവശ്യപ്പെടുന്ന കർഷകരെ ആശ്വസിപ്പിക്കാൻ ഇൗ നടപടി പര്യാപ്തമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.