medical test

എം.ആർ.ഐ, പി.ഇ.ടി സ്കാനുകൾ സൗജന്യമാകും; ആ‍യുഷ്മാൻ ഭാരത് മെഡിക്കൽ പരിശോധന ബജറ്റ് വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ലഖ്നോ: ആ‍യുഷ്മാൻ ഭാരത് യോജന പദ്ധതിയുടെ കീഴിൽ മെഡിക്കൽ പരിശോധനകളുടെ ബജറ്റ് വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വർധന പ്രാബല്യത്തിൽ വരുന്നതോടെ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് എം.ആർ.ഐ സ്കാൻ, പി.ഇ.ടി സ്കാൻ എന്നിവ സൗജന്യമായി നടത്താനാകും.

പ്രതിവർഷം 5000 രൂപ നിരക്കിലായിരുന്നു പദ്ധതിക്ക് കീഴിൽ റേഡിയോളജി പരിശോധനകൾ നടത്തിയിരുന്നത്. ഇപ്രകാരം വർഷത്തിൽ ഒരുതവണയായിരുന്നു കുടുംബത്തിലെ അംഗങ്ങൾക്ക് പരിശോധന നടത്താൻ സാധിച്ചിരുന്നത്. രോഗികൾ ടെസ്റ്റുകൾക്കായി കൈയിൽ നിന്നും പണം മുടക്കേണ്ടിയും വന്നിരുന്നു. ബജറ്റിലെ പുതിയ മാറ്റം ആയുഷ്മാൻ ഭാരത് യോജന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത രോഗികൾക്ക് ആശ്വാസകരമാകുമെന്നും സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

മെഡിക്കൽ പരിശോധനകൾക്കുള്ള ബജറ്റ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ ആരോഗ്യ അതോറിറ്റി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ടെസ്റ്റുകൾ നടത്താൻ ആവശ്യമായ ചെലവിന്‍റെ 40ശതമാനം തുക സർക്കാർ വഹിക്കണമെന്നതാണ് ബജറ്റ് വർധനവിലെ വ്യവസ്ഥ.

സ്വകാര്യ സ്ഥാപനങ്ങളിലെ എം.ആർ.ഐ ടെസ്റ്റുകൾക്ക് 5000 മുതൽ 7000 രൂപ വരെയും, പി.ഇ.ടി സ്കാനുകൾക്ക് 11,500 മുതൽ 15,000 രൂപ വരെയും നിലവിൽ ഈടാക്കുന്നുണ്ട്.

Tags:    
News Summary - central government to increase budget for medical tests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.